Proverbs · ബൈബിൾ (മലയാളം)

Proverbs 9

1ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു; 2 അതിന് ഏഴു തൂണുകൾ തീർത്തു. 1

2അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, 2 തന്‍റെ മേശ ഒരുക്കിയിരിക്കുന്നു. 1

3അവൾ തന്‍റെ ദാസികളെ അയച്ച് 2 പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: 1

4“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” 2 ബുദ്ധിഹീനനോട് അവൾ പറയുന്നത്; 1

5“വരുവിൻ, എന്‍റെ അപ്പം തിന്നുകയും 2 ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! 1

6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! 2 വിവേകത്തിന്‍റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ.” 1

7പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; 2 ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു. 1

8പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; 2 ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും. 1

9ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍റെ ജ്ഞാനം വർദ്ധിക്കും; 2 നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. 1

10യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും 2 പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. 1

11ഞാൻ മുഖാന്തരം നിന്‍റെ ആയുസിന്‍റെ നാളുകൾ പെരുകും; 2 നിനക്കു ദീർഘായുസ്സ് ഉണ്ടാകും. 1

12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; 2 പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.” 1

13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; 2 അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. 1

14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, 2 കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് 1

15അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ 2 തന്‍റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. 1

16“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” 2 ബുദ്ധിഹീനനോട് അവൾ പറയുന്നത്; 1

17“മോഷ്ടിച്ച വെള്ളം മധുരവും 2 ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.” 1

18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും 2 അവളുടെ വിരുന്നുകാർ പാതാളത്തിന്‍റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

← Proverbs 8Read In The App, Free →Proverbs 10 →

Study Proverbs 9

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031