Proverbs 18
1കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; 2 സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. 1
2തന്‍റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ 2 മൂഢന് വിവേകത്തിൽ താത്പര്യമില്ല. 1
3ദുഷ്ടനോടുകൂടി അപമാനവും 2 ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. 1
4മനുഷ്യന്‍റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും 2 ജ്ഞാനത്തിന്‍റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. 1
5നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് 2 ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. 1
6മൂഢന്‍റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; 2 അവന്‍റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. 1
7മൂഢന്‍റെ വായ് അവന് നാശം; 2 അവന്‍റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി. 1
8ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; 2 അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. 1
9വേലയിൽ മടിയനായവൻ 2 മുടിയന്‍റെ സഹോദരൻ. 1
10യഹോവയുടെ നാമം ബലമുള്ള ഗോപുരം; 2 നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. 1
11ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള പട്ടണം; 2 അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. 1
12നാശത്തിന് മുമ്പ് മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; 2 മാനത്തിന് മുമ്പെ താഴ്മ. 1
13കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് 2 അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. 1
14പുരുഷന്‍റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; 2 തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? 1
15ബുദ്ധിമാന്‍റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; 2 ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. 1
16മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; 2 അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. 1
17തന്‍റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; 2 എന്നാൽ അവന്‍റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം. 1
18നറുക്ക് തർക്കങ്ങൾ തീർക്കുകയും 2 ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. 1
19ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; 2 അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു. 1
20വായുടെ ഫലത്താൽ മനുഷ്യന്‍റെ ഉദരം നിറയും; 2 അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; 1
21മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; 2 അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും. 1
22ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; 2 യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. 1
23ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; 2 ധനവാനോ കഠിനമായി ഉത്തരം പറയുന്നു. 1
24വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; 2 എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.