Proverbs · ബൈബിൾ (മലയാളം)

Proverbs 20

1വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; 2 അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല. 1

2രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനംപോലെ; 2 അവനെ കോപിപ്പിക്കുന്നവൻ തന്‍റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു. 1

3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; 2 എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. 1

4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; 2 കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 1

5മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; 2 വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും. 1

6മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; 2 എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും? 1

7പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; 2 അവന്‍റെ ശേഷം, അവന്‍റെ മക്കളും ഭാഗ്യവാന്മാർ. 1

8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് 2 തന്‍റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു. 1

9ഞാൻ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ച് 2 പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്നു ആർക്ക് പറയാം? 1

10രണ്ടുതരം തൂക്കവും രണ്ടുതരം അളവും 2 രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്. 1

11ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്‍റെ പ്രവൃത്തി 2 വെടിപ്പും നേരുമുള്ളതും ആകുമോ എന്നു അറിയാം. 1

12കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, 2 ഇവ രണ്ടും യഹോവ ഉണ്ടാക്കി. 1

13ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; 2 നീ കണ്ണ് തുറക്കുക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും. 1

14വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; 2 വാങ്ങി തന്‍റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു. 1

15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; 2 പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. 1

16അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; 2 അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. 1

17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; 2 പിന്നത്തേതിൽ അവന്‍റെ വായിൽ ചരൽ നിറയും. 1

18പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; 2 ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക. 1

19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; 2 ആകയാൽ വിടുവായനോട് ഇടപെടരുത്. 1

20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ 2 അവന്‍റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. 1

21ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; 2 അതിന്‍റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല. 1

22ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; 2 യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും. 1

23രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; 2 കള്ളത്തുലാസും നല്ലതല്ല. 1

24മനുഷ്യന്‍റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; 2 പിന്നെ മനുഷ്യന് തന്‍റെ വഴി എങ്ങനെ ഗ്രഹിക്കാം? 1

25“ഇത് നിവേദിതം” എന്നു തിടുക്കത്തിൽ നേരുന്നതും 2 നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി. 1

26ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; 2 അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. 1

27മനുഷ്യന്‍റെ ആത്മാവ് യഹോവയുടെ ദീപം; 2 അത് അവന്‍റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു. 1

28ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; 2 ദയകൊണ്ട് അവൻ തന്‍റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. 1

29യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; 2 വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. 1

30ഹൃദയത്തിന്‍റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും 2 പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

← Proverbs 19Read In The App, Free →Proverbs 21 →

Study Proverbs 20

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031