Proverbs · ബൈബിൾ (മലയാളം)

Proverbs 14

1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു; 1 ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. 1

2നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; 1 നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. 1

3ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു + 14:3 ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു ഭോഷന്‍റെ അഹങ്കാരം അവനെക്കൊണ്ട് അധികം സംസാരിപ്പിക്കുന്നു; 1 ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. 1

4കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; 1 കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. 1

5വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; 1 കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു. 1

6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; 1 വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. 1

7മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക; 1 പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. 1

8വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; 1 ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 1

9ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; 1 നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. 1

10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; 1 അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. 1

11ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; 1 നീതിമാന്‍റെ കൂടാരമോ തഴയ്ക്കും. 1

12ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; 1 അതിന്‍റെ അവസാനം മരണവഴികൾ അത്രേ. 1

13ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; 1 സന്തോഷത്തിന്‍റെ അവസാനം ദുഃഖമായിരിക്കാം. 1

14ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; 1 നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 1

15അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; 1 സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. 1

16ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു + 14:16 ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു ജ്ഞാനി യഹോവയെ ഭയപ്പെടുന്നു; 1 ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. 1

17മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; 1 വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും + 14:17 വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും വിവേകമുള്ളവന്‍ ശാന്തനായിരിക്കും . 1

18അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; 1 സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. 1

19ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും 1 ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു. 1

20ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; 1 ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. 1

21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; 1 എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ. 1

22ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? 1 നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. 1

23എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; 1 വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 1

24ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; 1 മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. 1

25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; 1 ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു. 1

26യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; 1 അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും. 1

27യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; 1 അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും. 1

28പ്രജാബാഹുല്യം രാജാവിന് ബഹുമാനം; 1 പ്രജാന്യൂനത പ്രഭുവിന് നാശം. 1

29ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; 1 മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. 1

30ശാന്തമനസ്സ് ദേഹത്തിന് ജീവൻ; 1 അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. 1

31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; 1 ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. 1

32ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; 1 നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു + 14:32 നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു നീതിമാന്‍ മരണത്തിലും പ്രത്യാശ കണ്ടെത്തുന്നു . 1

33വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; 1 മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. 1

34നീതി രാജ്യത്തെ ഉയർത്തുന്നു; 1 പാപം ജനതക്ക് അപമാനം. 1

35ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു; 1 നാണംകെട്ടവൻ അവന്‍റെ കോപത്തെ നേരിടും.

← Proverbs 13Read In The App, Free →Proverbs 15 →

Study Proverbs 14

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031