Proverbs 28
1ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; 2 നീതിമാന്മാർ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു. 1
2ദേശത്തിലെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു; 2 ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്‍റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു. 1
3അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ + 28:3 ദരിദ്രൻ അധികാരി 2 വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു. 1
4ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; 2 ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തുനില്ക്കുന്നു. 1
5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; 2 യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു. 1
6തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ 2 പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. 1
7ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു. 1
8പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ 2 അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു. 1
9ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ 2 പ്രാർത്ഥന പോലും വെറുപ്പാകുന്നു. 1
10നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്ക് തെറ്റിക്കുന്നവൻ 2 താൻ കുഴിച്ച കുഴിയിൽതന്നെ വീഴും; 2 നിഷ്കളങ്കരായവർ നന്മ അവകാശമാക്കും. 1
11ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; 2 ബുദ്ധിയുള്ള അഗതി അവനെ ശോധനചെയ്യുന്നു. 1
12നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; 2 ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു. 1
13തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; 2 അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. 1
14എപ്പോഴും ദോഷം ചെയ്യുവാന്‍ ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ + 28:14 എപ്പോഴും ദോഷം ചെയ്യുവാന്‍ ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ യഹോവയെ എപ്പോഴും ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ; 2 ഹൃദയത്തെ കഠിനമാക്കുന്നവൻ അനർത്ഥത്തിൽ അകപ്പെടും. 1
15അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ 2 ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. 1
16ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു; 2 ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും. 1
17രക്തച്ചൊരിച്ചിലിന്‍റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേക്ക് ബദ്ധപ്പെടും; 2 അവനെ ആരും തുണയ്ക്കരുത്. 1
18നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; 2 നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്ന് വീഴും. 1
19നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; 2 നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. 1
20വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; 2 ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. 1
21പക്ഷപാതം കാണിക്കുന്നത് നല്ലതല്ല; 2 ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും. 1
22ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; 2 ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല. 1
23ചക്കരവാക്ക് പറയുന്നവനെക്കാൾ 2 ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും. 1
24അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് 2 ‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്‍റെ സഖി. 1
25അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; 2 യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും. 1
26സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; 2 ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും. 1
27ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; 2 ദരിദ്രനു നേരെ കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും + 28:27 ദരിദ്രനു നേരെ കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും ദരിദ്രനെ സഹായിക്കാത്തവന് ഏറിയ ശാപം ഉണ്ടാകും . 1
28ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു; 2 അവർ നശിക്കുമ്പോൾ നീതിമാന്മാർ വർദ്ധിക്കുന്നു.