Proverbs 17
1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും 2 സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. 1
2നാണംകെട്ട മകന്‍റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; 2 സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. 1
3വെള്ളിക്ക് പുടവും, പൊന്നിന് മൂശയും; 2 ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ. 1
4ദുഷ്ക്ർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു; 2 വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു. 1
5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; 2 ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. 1
6മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; 2 മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ. 1
7സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; 2 വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല. 1
8സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; 2 അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും. 1
9സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; 2 കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 1
10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ 2 ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. 1
11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; 2 ക്രൂരനായ ഒരു ദൂതനെ അവന്‍റെനേരെ അയയ്ക്കും. 1
12മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ 2 കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. 1
13ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ 2 അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. 1
14കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; 2 ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. 1
15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും 2 രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്. 1
16മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ 2 അത് വാങ്ങുവാൻ അവന്‍റെ കയ്യിൽ പണം എന്തിന്? 1
17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; 2 അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. 1
18ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് 2 കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. 1
19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; 2 അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു + 17:19 അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു പടിവാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ഇച്ഛിക്കുന്നു. 1
20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; 2 വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. 1
21ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; 2 മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. 1
22സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; 2 തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. 1
23ദുഷ്ടൻ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന് 2 ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. 1
24ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പിൽ ഇരിക്കുന്നു; 2 മൂഢന്‍റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു. 1
25മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ 2 പ്രസവിച്ചവൾക്ക് കയ്പും ആകുന്നു. 1
26നീതിമാന് പിഴ കല്പിക്കുന്നതും 2 ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല. 1
27വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ; 2 ശാന്തമാനസൻ ബുദ്ധിമാൻ തന്നെ. 1
28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും 2 നാവടക്കിയാൽ വിവേകിയായും എണ്ണും.