Proverbs 13
1ജ്ഞാനമുള്ള മകൻ അപ്പന്‍റെ പ്രബോധനം കൈക്കൊള്ളുന്നു; 2 പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. 1
2തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; 2 ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. 1
3അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; 2 അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും. 1
4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; 2 ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. 1
5നീതിമാൻ വ്യാജം വെറുക്കുന്നു; 2 ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു. 1
6നീതി സന്മാർഗ്ഗിയെ കാക്കുന്നു; 2 ദുഷ്ടത പാപിയെ മറിച്ചുകളയുന്നു. 1
7ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്; 2 വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്; 1
8മനുഷ്യന്‍റെ ജീവന് മറുവില അവന്‍റെ സമ്പത്ത് തന്നെ; 2 ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല. 1
9നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു; 2 ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും. 1
10അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; 2 ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്; 1
11അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; 2 അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും. 1
12ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; 2 ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ. 1
13വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; 2 കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു. 1
14ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവാകുന്നു; 2 അതിനാൽ മരണത്തിന്‍റെ കെണികളെ ഒഴിഞ്ഞുപോകും. 1
15സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; 2 ദ്രോഹിയുടെ വഴിയോ ദുർഘടം. 1
16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; 2 ഭോഷനോ തന്‍റെ ഭോഷത്തം തെളിവായി കാണിക്കുന്നു. 1
17ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; 2 വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. 1
18പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; 2 ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. 1
19ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; 2 ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്. 1
20ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; 2 ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. 1
21ദോഷം പാപികളെ പിന്തുടരുന്നു; 2 നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും. 1
22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; 2 പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. 1
23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; 2 എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും. 1
24വടി ഉപയോഗിക്കാത്തവൻ തന്‍റെ മകനെ പകക്കുന്നു; 2 അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. 1
25നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; 2 ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.