Proverbs · ബൈബിൾ (മലയാളം)

Proverbs 2

1മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും 2 ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന് 1

2എന്‍റെ വചനങ്ങളെ കൈക്കൊണ്ട് 2 എന്‍റെ കല്പനകളെ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചാൽ, 1

3നീ ബോധത്തിനായി വിളിച്ച് 2 വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ, 1

4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് 2 നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, 1

5നീ യഹോവാഭക്തി ഗ്രഹിക്കുകയും 2 ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. 1

6യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; 2 അവന്‍റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. 1

7അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: 2 നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. 1

8അവൻ ന്യായത്തിന്‍റെ പാതകളെ കാക്കുന്നു; 2 തന്‍റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. 1

9അങ്ങനെ നീ നീതിയും ന്യായവും സത്യവും 2 സകലസന്മാർഗ്ഗവും ഗ്രഹിക്കും. 1

10ജ്ഞാനം നിന്‍റെ ഹൃദയത്തിൽ പ്രവേശിക്കും; 2 പരിജ്ഞാനം നിന്‍റെ മനസ്സിന് ഇമ്പമായിരിക്കും. 1

11വകതിരിവ് നിന്നെ കാക്കും; 2 വിവേകം നിന്നെ സൂക്ഷിക്കും. 1

12അത് നിന്നെ ദുഷ്ടന്‍റെ വഴിയിൽനിന്നും 2 വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. 1

13അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് 2 നേരെയുള്ള പാത വിട്ടുകളയുകയും 1

14ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും 2 ദുഷ്ടന്‍റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. 1

15അവർ വളഞ്ഞവഴിക്ക് പോകുന്നവരും 2 നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. 1

16അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും 2 ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. 1

17അവൾ തന്‍റെ യൗവനകാന്തനെ ഉപേക്ഷിച്ച് 2 തന്‍റെ ദൈവത്തിന്‍റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. 1

18അവളുടെ വീട് മരണത്തിലേക്കും 2 അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. 1

19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; 2 ജീവന്‍റെ പാതകളെ പ്രാപിക്കുന്നതുമില്ല. 1

20അതുകൊണ്ട് നീ സജ്ജനത്തിന്‍റെ വഴിയിൽ നടന്ന് 2 നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക. 1

21നേരുള്ളവർ ദേശത്ത് വസിക്കും; 2 നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. 1

22എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; 2 ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.

← Proverbs 1Read In The App, Free →Proverbs 3 →

Study Proverbs 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031