Proverbs · ബൈബിൾ (മലയാളം)

Proverbs 8

1ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? 2 ബുദ്ധിയായവൾ തന്‍റെ സ്വരം ഉയർത്തുന്നില്ലയോ? 1

2അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, 2 പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. 1

3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും 2 ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: 1

4“പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു; 2 എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. 1

5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; 2 മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. 1

6കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; 2 എന്‍റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും. 1

7എന്‍റെ വായ് സത്യം സംസാരിക്കും; 2 ദുഷ്ടത എന്‍റെ അധരങ്ങൾക്ക് അറപ്പാകുന്നു. 1

8എന്‍റെ വായിലെ മൊഴി സകലവും നീതിയാകുന്നു; 2 അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. 1

9അവയെല്ലാം ബുദ്ധിമാന് തെളിവും 2 പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു. 1

10വെള്ളിയെക്കാൾ എന്‍റെ പ്രബോധനവും 2 മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ. 1

11ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; 2 മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല. 1

12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; 2 പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു. 1

13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; 2 ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകക്കുന്നു. 1

14ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; 2 ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്. 1

15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; 2 പ്രഭുക്കന്മാർ നീതി നടത്തുന്നു. 1

16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും 2 ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. 1

17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; 2 എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. 1

18എന്‍റെ പക്കൽ ധനവും മാനവും 2 പുരാതനസമ്പത്തും നീതിയും ഉണ്ട്. 1

19എന്‍റെ ഫലം പൊന്നിലും തങ്കത്തിലും 2 എന്‍റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. 1

20എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും 2 അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് + 8:20 അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് ഞാന്‍ സത്യത്തിലും നീതിയുടെ മാർഗ്ഗത്തിലും അവരെ നടക്കുമാറാക്കി 1

21ഞാൻ നീതിയുടെ മാർഗ്ഗത്തിലും 2 ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു. 1

22യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, 2 തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. 1

23ഞാൻ പുരാതനമേ, ആദിയിൽ തന്നെ, 2 ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. 1

24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; 2 വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. 1

25പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും 2 കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. 1

26അവിടുന്ന് ഭൂമിയെയും വയലുകളെയും 2 ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും 2 ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. 1

27അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; 2 അവിടുന്ന് ആഴത്തിന്‍റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും 1

28അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും 2 ആഴത്തിന്‍റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും 1

29വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം 2 അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും 2 ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും 1

30ഞാൻ അവിടുത്തെ അടുക്കൽ ശില്പി + 8:30 ശില്പി പ്രിയ പുത്രന്‍ ആയിരുന്നു; 2 ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് 2 ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു. 1

31അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; 2 എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു. 1

32ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. 1

33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ; 2 അതിനെ ത്യജിച്ചുകളയരുത്. 1

34ദിവസംപ്രതി എന്‍റെ പടിവാതില്ക്കൽ ജാഗരിച്ചും 2 എന്‍റെ വാതില്ക്കൽ കാത്തുകൊണ്ടും 2 എന്‍റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 1

35എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; 2 അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. 1

36എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; 2 എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”

← Proverbs 7Read In The App, Free →Proverbs 9 →

Study Proverbs 8

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031