Proverbs 23
1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ 2 നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക + 23:1 നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക നിന്‍റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്ന് കരുതിക്കൊള്ളുക. 1
2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ 2 നിന്‍റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക. 1
3അവന്‍റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; 2 അവ വഞ്ചിക്കുന്ന ഭോജനമത്രേ. 1
4ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; 2 അതിനായുള്ള ബുദ്ധി വിട്ടുകളയുക. 1
5നിന്‍റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? 2 അത് ഇല്ലാതെയായിപ്പോകുമല്ലോ. 1 കഴുകൻ ആകാശത്തേക്ക് എന്നപോലെ 2 അത് ചിറകെടുത്ത് പറന്നുകളയും. 1
6കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുത്; 2 അവന്‍റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്. 1
7അവൻ തന്‍റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; 2 ‘തിന്നു കുടിച്ചുകൊള്ളുക’ എന്നു അവൻ നിന്നോട് പറയും; 2 അവന്‍റെ ഹൃദയമോ നിനക്കു അനുകൂലമല്ല. 1
8നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; 2 നിന്‍റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. 1
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; 2 അവൻ നിന്‍റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും. 1
10പണ്ടേയുള്ള അതിര്‍ നീക്കരുത്; 2 അനാഥരുടെ നിലം ആക്രമിക്കുകയുമരുത്. 1
11അവരുടെ പ്രതികാരകൻ ബലവാനല്ലയോ; 2 അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും. 1
12നിന്‍റെ ഹൃദയം പ്രബോധനത്തിനും 2 നിന്‍റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക. 1
13ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; 2 വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല. 1
14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ 2 നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. 1
15മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ 2 എന്‍റെ ഹൃദയവും സന്തോഷിക്കും. 1
16നിന്‍റെ അധരം നേര് സംസാരിച്ചാൽ 2 എന്‍റെ അന്തരംഗങ്ങൾ ആനന്ദിക്കും. 1
17നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; 2 നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക. 1
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; 2 നിന്‍റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല. 1
19മകനേ, കേട്ടു ജ്ഞാനം പഠിക്കുക; 2 നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. 1
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും 2 മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. 1
21കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; 2 ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. 1
22നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്ക് കേൾക്കുക; 2 നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്. 1
23നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; 2 ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. 1
24നീതിമാന്‍റെ അപ്പൻ ഏറ്റവും ആനന്ദിക്കും; 2 ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. 1
25നിന്‍റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; 2 നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. 1
26മകനേ, നിന്‍റെ ഹൃദയം എനിക്ക് തരിക; 2 എന്‍റെ വഴി നിന്‍റെ കണ്ണിന് ഇമ്പമായിരിക്കട്ടെ. 1
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും 2 പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. 1
28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; 2 മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു. 1
29ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? 2 ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്? 1
30വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും 2 മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ. 1
31വീഞ്ഞു ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും 2 രസമായി ഇറക്കുന്നതും നീ നോക്കരുത്. 1
32ഒടുവിൽ അത് സർപ്പംപോലെ കടിക്കും; 2 അണലിപോലെ കൊത്തും. 1
33നിന്‍റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; 2 നിന്‍റെ ഹൃദയം വക്രത പറയും. 1
34നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും 2 പാമരത്തിന്‍റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. 1
35“അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല; 2 അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. 2 ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അത് തന്നെ തേടും” എന്നു നീ പറയും.