Proverbs · ബൈബിൾ (മലയാളം)

Proverbs 25

1യെഹൂദാ രാജാവായ ഹിസ്ക്കീയാവിന്‍റെ ആളുകൾ ശേഖരിച്ച ശലോമോന്‍റെ മറ്റുള്ള സദൃശവാക്യങ്ങൾ: 1

2കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്‍റെ മഹത്വം; 2 കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം. 1

3ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും 2 രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം. 1

4വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ 2 തട്ടാന് പണിത്തരം കിട്ടും. 1

5രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ 2 അവന്‍റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും. 1

6രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; 2 മഹാന്മാരുടെ സ്ഥാനത്ത് നില്‍ക്കുകയും അരുത്. 1

7പ്രഭുവിന്‍റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ 2 “ഇവിടെ കയറിവരുക” എന്നു അവൻ നിന്നോട് പറയുന്നത് നല്ലത്. 1

8ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; 2 അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും? 1

9നിന്‍റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; 2 എന്നാൽ മറ്റൊരുത്തന്‍റെ രഹസ്യം വെളിപ്പെടുത്തരുത്. 1

10കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും 2 നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്. 1

11തക്കസമയത്ത് പറയുന്ന വാക്ക് 2 വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. 1

12കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന 2 പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു. 1

13വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് 2 കൊയ്ത്തുകാലത്ത് + 25:13 കൊയ്ത്തുകാലത്ത് വേനല്ക്കാലത്ത് ഹിമത്തിന്‍റെ തണുപ്പുപോലെ; 2 അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. 1

14ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ 2 മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു. 1

15ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം; 2 മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു. 1

16നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവൂ; 2 അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്. 1

17കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് 2 അവന്‍റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്. 1

18കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ 2 ഗദയും വാളും കൂർത്ത അമ്പും ആകുന്നു. 1

19കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത് 2 കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു. 1

20വിഷാദമുള്ള ഹൃദയത്തിനായി പാട്ടു പാടുന്നവൻ 2 ശീതകാലത്ത് വസ്ത്രം കളയുന്നതുപോലെയും 2 മുറിവിന്മേല്‍ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു + 25:20 മുറിവിന്മേല്‍ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു മുറിവിന്മേല്‍ യവക്ഷാരം പകരുന്നതുപോലെയും ആകുന്നു. 1

21ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക; 2 ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക. 1

22അങ്ങനെ ചെയ്യുന്നതുകൊണ്ടു നീ അവനെ നാണം കെടുത്തും + 25:22 അങ്ങനെ ചെയ്യുന്നതുകൊണ്ടു നീ അവനെ നാണം കെടുത്തും അങ്ങനെ നീ അവന്‍റെ തലമേൽ തീക്കനൽ കൂട്ടും; 2 യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. 1

23വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നു; 2 ഏഷണിവാക്ക് കോപഭാവം ജനിപ്പിക്കുന്നു; 1

24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ 2 മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്. 1

25ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും 2 ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ. 1

26ദുഷ്ടന്‍റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ 2 കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം. 1

27തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; 2 സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ. 1

28ആത്മസംയമനം ഇല്ലാത്ത പുരുഷൻ 2 മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

← Proverbs 24Read In The App, Free →Proverbs 26 →

Study Proverbs 25

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031