Proverbs 4
1മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു 2 വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. 1
2ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; 2 എന്‍റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്. 1
3ഞാൻ എന്‍റെ അപ്പന് മകനും 2 എന്‍റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു; 1
4അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: 2 “എന്‍റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; 2 എന്‍റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക. 1
5ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; 2 എന്‍റെ വചനങ്ങളെ വിട്ടുമാറുകയും അരുത്. 1
6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; 2 അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും; 1
7ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; 2 നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. 1
8അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; 2 അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും. 1
9അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; 2 അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. 1
10മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക; 2 എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. 1
11ജ്ഞാനത്തിന്‍റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; 2 നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. 1
12നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; 2 ഓടുമ്പോൾ നീ ഇടറുകയുമില്ല. 1
13പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; 2 അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ. 1
14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; 2 ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്; 1
15അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; 2 അത് വിട്ടുമാറി കടന്നുപോകുക. 1
16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; 2 ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല. 1
17ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; 2 ബലാല്ക്കാരത്തിന്‍റെ വീഞ്ഞ് അവർ പാനംചെയ്യുന്നു. 1
18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; 2 അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. 1
19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; 2 ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല. 1
20മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക; 2 എന്‍റെ മൊഴികൾക്ക് നിന്‍റെ ചെവിചായിക്കുക. 1
21അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; 2 നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. 1
22അവയെ കിട്ടുന്നവർക്ക് അവ ജീവനും 2 അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. 1
23സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക; 2 ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്. 1
24വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; 2 അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക. 1
25നിന്‍റെ കണ്ണ് നേരെ നോക്കട്ടെ; 2 നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ. 1
26നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക; 2 നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. 1
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; 2 നിന്‍റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.