Proverbs · ബൈബിൾ (മലയാളം)

Proverbs 7

1മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച് 2 എന്‍റെ കല്പനകൾ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക. 1

2നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയും 2 നിന്‍റെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക. 1

3നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക; 2 ഹൃദയത്തിന്‍റെ പലകയിൽ എഴുതുക. 1

4ജ്ഞാനത്തോട്: “നീ എന്‍റെ സഹോദരി” എന്നു പറയുക; 2 വിവേകത്തെ സഖി എന്നു വിളിക്കുക. 1

5അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും 2 ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും. 1

6ഞാൻ എന്‍റെ വീടിന്‍റെ കിളിവാതില്ക്കൽ 2 അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ 1

7ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; 2 യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു. 1

8അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, 2 ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, 1

9അവളുടെ വീടിന്‍റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, 2 അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു. 1

10പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, 2 ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു. 1

11അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; 2 അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കുകയില്ല. 1

12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; 2 ഓരോ കോണിലും അവൾ പതിയിരിക്കുന്നു. 1

13അവൾ അവനെ പിടിച്ചുചുംബിച്ച്, 2 ലജ്ജകൂടാതെ അവനോട് പറയുന്നത് 1

14“എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; 2 ഇന്ന് ഞാൻ എന്‍റെ നേർച്ചകൾ കഴിച്ചിരിക്കുന്നു. 1

15അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച് 2 നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു. 1

16ഞാൻ എന്‍റെ കട്ടിലിന്മേൽ പരവതാനികളും 2 മിസ്രയീമിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു. 1

17മൂറും അകിലും ലവംഗവുംകൊണ്ട് 2 ഞാൻ എന്‍റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു. 1

18വരിക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം; 2 കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം. 1

19പുരുഷൻ വീട്ടിൽ ഇല്ല; 2 ദൂരയാത്ര പോയിരിക്കുന്നു; 1

20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; 2 പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു.” 1

21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് 2 അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു. 1

22അറക്കുന്നേടത്തേക്ക് കാളയും 2 ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും, 1

23പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ 2 കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും 2 കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. 1

24ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; 2 എന്‍റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ. 1

25നിന്‍റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്; 2 അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്. 1

26അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; 2 അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു. 1

27അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; 2 അത് മരണത്തിന്‍റെ അറകളിലേക്ക് ചെല്ലുന്നു.

← Proverbs 6Read In The App, Free →Proverbs 8 →

Study Proverbs 7

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031