Proverbs 22
1അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും 2 വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്. 1
2ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; 2 അവരുടെ സ്രഷ്ടാവ് യഹോവ തന്നെ. 1
3വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; 2 അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു. 1
4താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം 2 ധനവും മാനവും ജീവനും ആകുന്നു. 1
5വക്രന്‍റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; 2 തന്‍റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. 1
6ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; 2 അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല. 1
7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; 2 കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ. 1
8നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; 2 അവന്‍റെ കോപത്തിന്‍റെ വടി വിഫലമാകും. 1
9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; 2 കാരണം അവൻ തന്‍റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ. 1
10പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; 2 കലഹവും നിന്ദയും നിന്നുപോകും. 1
11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; 2 രാജാവ് അവന്‍റെ സ്നേഹിതൻ. 1
12യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു; 2 ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു. 1
13“വെളിയിൽ സിംഹം ഉണ്ട്, 2 വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്നു മടിയൻ പറയുന്നു. 1
14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; 2 യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. 1
15ബാലന്‍റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; 2 ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും. 1
16ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും 2 ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും. 1
17ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; 2 എന്‍റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക. 1
18അവയെ നിന്‍റെ ഉള്ളിൽ സൂക്ഷിക്കുന്നതും 2 നിന്‍റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം. 1
19നിന്‍റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് 2 ഞാൻ ഇന്ന് നിന്നോട്, നിന്നോട് തന്നെ, ഉപദേശിച്ചിരിക്കുന്നു. 1
20നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം 2 നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ 1
21ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ 2 ഞാൻ നിനക്കു എഴുതിയിട്ടുണ്ടല്ലോ. 1
22എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; 2 അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്. 1
23യഹോവ അവരുടെ വ്യവഹാരം നടത്തും; 2 അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. 1
24കോപശീലനോടു സഖിത്വമരുത്; 2 ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. 1
25നീ അവന്‍റെ വഴികളെ പഠിക്കുവാനും 2 നിന്‍റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്. 1
26നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും 2 കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. 1
27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട് 2 നിന്‍റെ കീഴിൽനിന്ന് നിന്‍റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്? 1
28നിന്‍റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന 2 പണ്ടത്തെ അതിര്‍ നീ മാറ്റരുത്. 1
29പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? 2 അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; 2 നീചന്മാരുടെ മുമ്പിൽ അവൻ നില്‍ക്കുകയില്ല.