Proverbs 3
1മകനേ, എന്‍റെ ഉപദേശം മറക്കരുത്; 2 നിന്‍റെ ഹൃദയം എന്‍റെ കല്പനകൾ കാത്തുകൊള്ളട്ടെ. 1
2അവ ദീർഘായുസ്സും ജീവകാലവും 2 സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും. 1
3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; 2 അവയെ നിന്‍റെ കഴുത്തിൽ കെട്ടിക്കൊള്ളുക; 2 നിന്‍റെ ഹൃദയത്തിന്‍റെ പലകയിൽ എഴുതിക്കൊള്ളുക. 1
4അങ്ങനെ നീ ദൈവത്തിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ 2 ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. 1
5പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; 2 സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. 1
6നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; 2 അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും; 1
7നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; 2 യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക. 1
8അത് നിന്‍റെ നാഭിക്ക് ആരോഗ്യവും 2 അസ്ഥികൾക്ക് തണുപ്പും ആയിരിക്കും. 1
9യഹോവയെ നിന്‍റെ ധനംകൊണ്ടും 2 എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക. 1
10അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; 2 നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. 1
11മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; 2 അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്. 1
12അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ 2 യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. 1
13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും 2 വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. 1
14അതിന്‍റെ ആദായം വെള്ളിയെക്കാളും 2 അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്. 1
15അത് മുത്തുകളിലും വിലയേറിയത്; 2 നിന്‍റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. 1
16അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും 2 ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. 1
17അതിന്‍റെ വഴികൾ സന്തുഷ്ടവും 2 അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു. 1
18അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; 2 അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. 1 സൃഷ്ടിയിൽ ദൈവത്തിന്‍റെ ജ്ഞാനം 1
19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; 2 വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു. 1
20അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; 2 മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു. 1
21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; 2 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്. 1
22അവ നിനക്കു ജീവനും 2 നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. 1
23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; 2 നിന്‍റെ കാൽ ഇടറുകയുമില്ല. 1
24നീ കിടക്കുവാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകുകയില്ല; 2 കിടക്കുമ്പോൾ നിന്‍റെ ഉറക്കം സുഖകരമായിരിക്കും. 1
25പെട്ടെന്നുള്ള വിപത്ത് ഹേതുവായും 2 ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. 1
26യഹോവ നിന്‍റെ ആശ്രയമായിരിക്കും; 2 അവിടുന്ന് നിന്‍റെ കാൽ കെണിയിൽപ്പെടാതെ കാക്കും. 1
27നന്മ ചെയ്യുവാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ 2 അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്. 1
28നിന്‍റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: 2 “പോയിവരുക, നാളെത്തരാം” എന്നു പറയരുത്. 1
29കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, 2 അവന്‍റെനേരെ ദോഷം നിരൂപിക്കരുത്. 1
30നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് 2 നീ വെറുതെ കലഹിക്കരുത്. 1
31സാഹസക്കാരനോട് നീ അസൂയപ്പെടരുത്; 2 അവന്‍റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്. 1
32വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; 2 നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്. 1
33യഹോവയുടെ ശാപം ദുഷ്ടന്‍റെ വീട്ടിൽ ഉണ്ട്; 2 നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു. 1
34പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; 2 എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു. 1
35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; 2 ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നെ.