Proverbs · ബൈബിൾ (മലയാളം)

Proverbs 19

1വികടാധരം ഉള്ള മൂഢനെക്കാൾ 2 പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. 1

2പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; 2 തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു. 1

3മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; 2 അവന്‍റെ ഹൃദയം യഹോവയോട് കോപിക്കുന്നു. 1

4സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; 2 എളിയവന്‍റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. 1

5കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. 1

6പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; 2 ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. 1

7ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; 2 അവന്‍റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? 2 അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. 1

8ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; 2 വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. 1

9കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. 1

10സുഖജീവിതം ഭോഷന് യോഗ്യമല്ല; 2 പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും? 1

11വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; 2 ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം. 1

12രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; 2 അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. 1

13മൂഢനായ മകൻ അപ്പന് നിർഭാഗ്യം; 2 ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. 1

14ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; 2 ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. 1

15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; 2 അലസചിത്തൻ പട്ടിണികിടക്കും. 1

16കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; 2 നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും. 1

17എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; 2 അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും. 1

18പ്രത്യാശയുള്ളേടത്തോളം നിന്‍റെ മകനെ ശിക്ഷിക്കുക; 2 എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്. 1

19മുൻകോപി പിഴ കൊടുക്കേണ്ടിവരും; 2 നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും. 1

20പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് 2 ആലോചന കേട്ടു പ്രബോധനം കൈക്കൊള്ളുക. 1

21മനുഷ്യന്‍റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; 2 യഹോവയുടെ ആലോചനയോ നിവൃത്തിയാകും. 1

22ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. 2 ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ. 1

23യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; 2 അതുള്ളവൻ തൃപ്തനായി വസിക്കും; 2 അനർത്ഥം അവന് നേരിടുകയില്ല. 1

24മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; 2 വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല. 1

25പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; 2 ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. 1

26അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ 2 ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു. 1

27മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ 2 നീ പരിജ്ഞാനത്തിന്‍റെ വചനങ്ങളിൽ നിന്ന് അകന്നുപോകും. 1

28അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു; 2 ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു. 1

29പരിഹാസികൾക്കായി ശിക്ഷാവിധിയും 2 മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.

← Proverbs 18Read In The App, Free →Proverbs 20 →

Study Proverbs 19

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031