Proverbs · ബൈബിൾ (മലയാളം)

Proverbs 11

1കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; 2 ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം. 1

2അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; 2 താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. 1

3നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; 2 ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും. 1

4ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1

5നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും; 1 ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും. 1

6നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; 2 ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. 1

7ദുഷ്ടൻ മരിക്കുമ്പോൾ അവന്‍റെ പ്രതീക്ഷ നശിക്കുന്നു; 2 നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു. 1

8നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; 2 ദുഷ്ടൻ അവന് പകരം അകപ്പെടുന്നു. 1

9വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; 2 നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. 1

10നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; 2 ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. 1

11നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; 2 ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു. 1

12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; 2 വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു. 1

13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; 2 വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു. 1

14മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; 2 മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട് + 11:14 രക്ഷയുണ്ട് ജയമുണ്ട് . 1

15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! 2 ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. 1

16കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; 2 കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. 1

17ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; 2 ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. 1

18ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; 2 നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും. 1

19നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; 2 ദോഷത്തെ പിന്തുടരുന്നവൻ തന്‍റെ മരണത്തിനായി പ്രവർത്തിക്കുന്നു. 1

20വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; 2 നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ. 1

21നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; 2 നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. 1

22വിവേകമില്ലാത്ത ഒരു സുന്ദരി 2 പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തിപോലെ. 1

23നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; 2 ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. 1

24ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; 2 മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. 1

25ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; 2 തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും. 1

26ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; 2 അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും. 1

27നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; 2 തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും. 1

28തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; 2 നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. 1

29സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അവകാശം വായുവത്രെ; 2 ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. 1

30നീതിമാന് ജീവവൃക്ഷം പ്രതിഫലം; 2 ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു. 1

31നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ 2 ദുഷ്ടനും പാപിക്കും എത്ര അധികം?

← Proverbs 10Read In The App, Free →Proverbs 12 →

Study Proverbs 11

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031