Proverbs 6
1മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ 2 അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, 1
2നിന്‍റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; 2 നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി. 1
3ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; 2 കൂട്ടുകാരന്‍റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; 2 നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. 1
4നിന്‍റെ കണ്ണിന് ഉറക്കവും 2 നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. 1
5മാൻ നായാട്ടുകാരന്‍റെ കൈയിൽനിന്നും 2 പക്ഷി വേട്ടക്കാരന്‍റെ കൈയിൽനിന്നും 2 എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക, 1
6മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; 2 അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 1
7അതിന് നായകനും മേൽവിചാരകനും 2 അധിപതിയും ഇല്ലാതിരുന്നിട്ടും 1
8വേനല്ക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു; 2 കൊയ്ത്തുകാലത്ത് തന്‍റെ ഭക്ഷണം ശേഖരിക്കുന്നു. 1
9മടിയാ, നീ എത്രനേരം കിടന്നുറങ്ങും? 2 എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? 1
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; 2 കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. 1
11അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും 2 നിന്‍റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. 1
12നിസ്സാരനും ദുഷ്കർമ്മിയുമായവൻ 2 വായുടെ വക്രതയോടെ നടക്കുന്നു. 1
13അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു; 2 വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. 1
14അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്; 2 അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. 1
15അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും; 2 ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. 1
16ആറു കാര്യം യഹോവ വെറുക്കുന്നു; 2 ഏഴു കാര്യം അവന് അറപ്പാകുന്നു: 1
17ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും 2 കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 1
18ദുരുപായം നിരൂപിക്കുന്ന ഹൃദയവും 2 ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും 1
19ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും 2 സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ. 1 വ്യഭിചാരത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് 1
20മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. 1
21അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; 2 നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. 1
22നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. 2 നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; 2 നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 1
23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും 2 പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു. 1
24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും 2 പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. 1
25അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തിൽ മോഹിക്കരുത്; 2 അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്. 1
26വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും; 2 വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. 1
27ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ 2 മടിയിൽ തീ കൊണ്ടുവരാമോ? 1
28ഒരുത്തനു കാൽ പൊള്ളാതെ 2 തീക്കനലിന്മേൽ നടക്കാമോ? 1
29കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; 2 അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല. 1
30കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ 2 ആരും അവനെ നിന്ദിക്കുന്നില്ല. 1
31അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം; 2 തന്‍റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം; 1
32സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; 2 അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. 1
33പ്രഹരവും അപമാനവും അവനു ലഭിക്കും; 2 അവന്‍റെ നിന്ദ മാഞ്ഞുപോകുകയുമില്ല. 1
34ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു; 2 പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല. 1
35അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; 2 എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.