Proverbs 15
1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; 2 കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. 1
2ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; 2 മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു. 1
3യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; 2 ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. 1
4നാവിന്‍റെ ശാന്തത ജീവവൃക്ഷം; 2 അതിന്‍റെ വക്രതയോ മനോവ്യസനം. 1
5ഭോഷൻ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു; 2 ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. 1
6നീതിമാന്‍റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; 2 ദുഷ്ടന്‍റെ ആദായത്തിലോ അനർത്ഥം. 1
7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; 2 മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല. 1
8ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; 2 നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം. 1
9ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; 2 എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു. 1
10സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; 2 ശാസന വെറുക്കുന്നവൻ മരിക്കും. 1
11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ 2 മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! 1
12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; 2 ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. 1
13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; 2 ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു. 1
14വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; 2 മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു. 1
15പീഡിതന്‍റെ ജീവനാൾ എല്ലാം കഷ്ടകാലം; 2 സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. 1
16ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ 2 യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. 1
17വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ 2 സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. 1
18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; 2 ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. 1
19മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു; 2 നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ. 1
20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 മൂഢനോ അമ്മയെ നിന്ദിക്കുന്നു. 1
21ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; 2 വിവേകിയോ ചൊവ്വായി നടക്കുന്നു. 1
22ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; 2 ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു. 1
23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; 2 തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! 1
24ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; 2 കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. 1
25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; 2 വിധവയുടെ അതിര്‍ അവിടുന്ന് ഉറപ്പിക്കും. 1
26ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; 2 ദയാവാക്കോ നിർമ്മലം. 1
27ദുരാഗ്രഹി തന്‍റെ ഭവനത്തെ വലയ്ക്കുന്നു; 2 കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും. 1
28നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; 2 ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു. 1
29യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; 2 നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു. 1
30പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു + 15:30 പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു കണ്ണിന്‍റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 2 നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു + 15:30 നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. 1
31ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ 2 ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. 1
32പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; 2 ശാസന കേട്ടു അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു. 1
33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; 2 മാനത്തിന് വിനയം മുന്നോടിയാകുന്നു.