Proverbs 24
1ദുഷ്ടന്മാരോട് അസൂയപ്പെടരുത്; 2 അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്. 1
2അവരുടെ ഹൃദയം അക്രമം മെനയുന്നു; 2 കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു. 1
3ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു; 2 വിവേകംകൊണ്ട് അത് സ്ഥിരമായിവരുന്നു. 1
4പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ 2 വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞുവരുന്നു. 1
5ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; 2 പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു. 1
6ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; 2 മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. 1
7ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു; 2 അവൻ പട്ടണവാതില്‍ക്കൽ വായ് തുറക്കുന്നില്ല. 1
8ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ 2 ദുഷ്ക്കർമ്മി എന്നു പറഞ്ഞുവരുന്നു; 1
9ഭോഷന്‍റെ നിരൂപണം പാപം തന്നെ; 2 പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു. 1
10കഷ്ടകാലത്ത് നീ പതറിപ്പോയാൽ 2 നിന്‍റെ ബലം കുറഞ്ഞുപോകും. 1
11മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; 2 കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക. 1
12“ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്നു നീ പറഞ്ഞാൽ 2 ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ? 1 നിന്‍റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ? 2 അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ? 1
13മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; 2 തേങ്കട്ട നിന്‍റെ അണ്ണാക്കിന് മധുരമത്രേ. 1
14ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; 2 നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; 2 നിന്‍റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല. 1
15ദുഷ്ടാ, നീ നീതിമാന്‍റെ പാർപ്പിടത്തിന് പതിയിരിക്കരുത്; 2 അവന്‍റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്. 1
16നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‍ക്കും; 2 ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും. 1
17നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; 2 അവൻ ഇടറുമ്പോൾ നിന്‍റെ ഹൃദയം ആനന്ദിക്കരുത്. 1
18യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും 2 തന്‍റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി. 1
19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; 2 ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. 1
20ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; 2 ദുഷ്ടന്‍റെ വിളക്ക് കെട്ടുപോകും. 1
21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; 2 മത്സരികളോട് ഇടപെടരുത്. 1
22അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; 2 രണ്ടു കൂട്ടരും വരുന്ന നാശം ആരറിയുന്നു? + 24:22 രണ്ടു കൂട്ടരും എന്നത് യഹോവയും രാജാവും 1 ജ്ഞാനിയുടെ വാക്യങ്ങൾ തുടരുന്നു
23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. 1 ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല. 1
24ദുഷ്ടനോട് “നീ നീതിമാൻ” എന്നു പറയുന്നവനെ 2 ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും. 1
25അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; 2 വലിയ അനുഗ്രഹം അവരുടെ മേൽ വരും. 1
26നേരുള്ള ഉത്തരം പറയുന്നവൻ 2 അധരങ്ങളെ ചുംബനം ചെയ്യുന്നു. 1
27വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; 2 പിന്നീട് നിന്‍റെ വീട് പണിയുക. 1
28കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്; 2 നിന്‍റെ അധരം കൊണ്ടു ചതിക്കുകയും അരുത്. 1
29“അവൻ എന്നോട് ചെയ്തതുപോലെ ഞാൻ അവനോട് ചെയ്യുമെന്നും 2 ഞാൻ അവന് അവന്‍റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്. 1
30ഞാൻ മടിയന്‍റെ നിലത്തിനരികിലും 2 ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി 1
31അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും 2 കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും 2 അതിന്‍റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. 1
32ഞാൻ അത് നോക്കി വിചാരിക്കുകയും 2 അത് കണ്ടു ഉപദേശം പ്രാപിക്കുകയും ചെയ്തു. 1
33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, 2 കുറെക്കൂടെ കൈകെട്ടി കിടപ്പ്. 1
34അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും 2 നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.