Proverbs · ബൈബിൾ (മലയാളം)

Proverbs 10

1ശലോമോന്‍റെ സദൃശവാക്യങ്ങൾ: 1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു. 1

2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1

3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; 2 ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. 1

4മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; 2 ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. 1

5വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ. 1

6നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; 2 എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു. 1

7നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; 2 ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും. 1

8ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; 2 വിവേകശൂന്യനായ ഭോഷനോ വീണുപോകും. 1

9നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; 2 നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും. 1

10കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു; 2 തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. 1

11നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു. 2 എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. 1

12പക വഴക്കുകൾക്ക് കാരണം ആകുന്നു; 2 സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. 1

13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; 2 ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും. 1

14ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; 2 ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു. 1

15ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം; 2 എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. 1

16നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും 2 ദുഷ്ടന്‍റെ ആദായം പാപകാരണവും ആകുന്നു. 1

17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; 2 ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; 1

18പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; 2 ഏഷണി പറയുന്നവൻ ഭോഷൻ. 1

19വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; 2 അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. 1

20നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി; 2 ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. 1

21നീതിമാന്‍റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; 2 ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. 1

22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; 2 അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. 1

23ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; 2 വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. 1

24ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; 2 നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. 1

25ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; 2 നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. 1

26ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, 2 അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്. 1

27യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; 2 ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. 1

28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; 2 ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. 1

29യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; 2 ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം. 1

30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; 2 ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. 1

31നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; 2 വക്രതയുള്ള നാവ് ഛേദിക്കപ്പെടും. 1

32നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; 2 ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.

← Proverbs 9Read In The App, Free →Proverbs 11 →

Study Proverbs 10

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031