Job 10
1“എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; 2 ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 1
2ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ; 2 എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കേണമേ. 1
3പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും 2 ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങേയ്ക്കു യോഗ്യമോ? 1
4മാംസനേത്രങ്ങളോ അങ്ങേക്കുള്ളത്? 2 മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്? 1
5അങ്ങേയുടെ നാളുകൾ മനുഷ്യന്‍റെ നാളുകൾ പോലെയോ? 2 അങ്ങേയുടെ ആണ്ടുകൾ മർത്യന്‍റെ ജീവകാലം പോലെയോ? 1
6അങ്ങ് എന്‍റെ അകൃത്യം അന്വേഷിക്കുകയും 2 എന്‍റെ പാപത്തെ ശോധന ചെയ്യുകയും 1
7ഞാൻ കുറ്റക്കാരനല്ല എന്നു അങ്ങ് അറിയുന്നു; 2 അങ്ങേയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല. 1
8അങ്ങേയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു; 2 എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു. 1
9അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ; 2 അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? 1
10അങ്ങ് എന്നെ പാലുപോലെ പകർന്ന് 2 തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ. 1
11ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു; 2 അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു. 1
12ജീവനും കൃപയും അങ്ങ് എനിക്കു നല്കി; 2 അങ്ങേയുടെ കരുണ എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു. 1
13എന്നാൽ അങ്ങ് ഇത് അങ്ങേയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; 2 ഇതായിരുന്നു അങ്ങേയുടെ താത്പര്യം എന്നു ഞാൻ അറിയുന്നു. 1
14ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; 2 എന്‍റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല. 1
15ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; 2 നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; 2 ലജ്ജാപൂർണ്ണനായി ഞാൻ എന്‍റെ കഷ്ടത കാണുന്നു. 1
16തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. 2 പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു. 1
17അങ്ങേയുടെ സാക്ഷികളെ അങ്ങ് വീണ്ടുംവീണ്ടും എന്‍റെ നേരെ നിർത്തുന്നു; 2 അങ്ങേയുടെ ക്രോധം എന്‍റെ മേൽ വർദ്ധിപ്പിക്കുന്നു; 2 അവ ഗണംഗണമായി വന്നു പൊരുതുന്നു. 1
18”അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്? 2 ഒരു കണ്ണും എന്നെ കാണാതെ എന്‍റെ പ്രാണൻ പോകുമായിരുന്നു. 1
19ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; 2 ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു; 1
20എന്‍റെ ജീവകാലം ചുരുക്കമല്ലയോ? 2 ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് 2 അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും 1
21വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്ക് തന്നെ, 2 മടങ്ങിവരാതെ, പോകുന്നതിനുമുമ്പേ 1
22ഞാൻ അല്പം ആശ്വസിക്കേണ്ടതിന് 2 അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”