Job 39
1“പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? 2 മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ? 1
2അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ? 2 അവയുടെ പ്രസവകാലം നിനക്കു അറിയാമോ? 1
3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; 2 ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു. 1
4അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; 2 അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല. 1
5“കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? 2 വന + 39:5 ഗർദ്ദഭം - കഴുതഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍? 1
6ഞാൻ മരുഭൂമിയെ അതിനു വീടും 2 + 39:6 ഉവർനിലം - ഓരുവെള്ളം കയറുന്ന സ്ഥലം, ഊഷരഭൂമി ഉവർന്നിലത്തെ അതിനു പാർപ്പിടവുമാക്കി. 1
7അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; 2 തെളിക്കുന്നവന്‍റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല. 1
8മലനിരകൾ അതിന്‍റെ മേച്ചല്പുറമാകുന്നു; 2 പച്ചയായതൊക്കെയും അതു അന്വേഷിച്ചു നടക്കുന്നു. 1
9“കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ? 2 അതു നിന്‍റെ പുല്‍തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ? 1
10കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? 2 അത് നിന്‍റെ പിന്നാലെ നിലം നിരത്തുമോ? 1
11അതിന്‍റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ? 2 നിന്‍റെ വേല നീ അതിനു ഭരമേല്പിച്ചു കൊടുക്കുമോ? 1
12അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നും 2 നിന്‍റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ? 1
13“ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; 2 എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ? 1
14അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; 2 അവയെ പൊടിയിൽ വച്ചു വിരിയിക്കുന്നു. 1
15കാൽ കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ 2 കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല. 1
16അത് തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; 2 തന്‍റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്നു ഭയപ്പെടുന്നില്ല. 1
17ദൈവം അതിന് ജ്ഞാനമില്ലാതാക്കി 2 വിവേകം അതിനു നല്കിയിട്ടുമില്ല. 1
18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ 2 കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു. 1
19“കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? 2 അതിന്‍റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്? 1
20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? 2 അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം. 1
21അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. 2 അത് ആയുധപാണികളെ എതിർക്കുന്നു. 1
22അത് കൂസാതെ ഭയത്തെ പുച്ഛിക്കുന്നു; 2 വാളിനോട് പിൻവാങ്ങുന്നതുമില്ല. 1
23അതിന് എതിരെ ആവനാഴിയും 2 മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു. 1
24അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; 2 കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല. 1
25കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്നു ചിനയ്ക്കുന്നു; 2 പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു. 1
26“നിന്‍റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും 2 ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു? 1
27നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും 2 ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു? 1
28അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; 2 പാറമുകളിലും ദുർഗ്ഗത്തിലും തന്നെ. 1
29അവിടെനിന്ന് അത് ഇര തിരയുന്നു; 2 അതിന്‍റെ കണ്ണ് ദൂരത്തേക്കു കാണുന്നു. 1
30അതിന്‍റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു. 2 പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.”