Job 6
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1
2“അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! 2 എന്‍റെ വിപത്ത് സ്വരൂപിച്ച് + 6:2 തുലാസ് - ഭാരം തൂക്കുന്ന ഉപകരണംതുലാസിൽ വച്ചെങ്കിൽ! 1
3അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. 2 അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു. 1
4സർവ്വശക്തനായ ദൈവത്തിന്‍റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; 2 അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; 2 ദൈവത്തിന്‍റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. 1
5പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? 2 തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 1
6രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? 2 മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? 1
7തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത് 2 എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. 1
8“അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! 2 എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! 1
9എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! 2 തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 1
10അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; 2 കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. 2 പരിശുദ്ധന്‍റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; 1
11ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്? 2 ദീർഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്? 1
12എന്‍റെ ബലം കല്ലിന്‍റെ ബലമോ? 2 എന്‍റെ മാംസം താമ്രമാകുന്നുവോ? 1
13ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? 2 രക്ഷ എന്നെ വിട്ടുപോയില്ലയോ? 1
14“ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; 2 അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്‍റെ ഭയം ത്യജിക്കും. 1
15എന്‍റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; 2 വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ. 1
16നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; 2 ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. 1
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; 2 ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. 1
18കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; 2 അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. 1
19തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു; 2 ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു. 1
20പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; 2 അവിടംവരെ ചെന്നു നാണിച്ചു പോകുന്നു. 1
21നിങ്ങളും ഇപ്പോൾ അതുപോലെ ആയി 2 വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു. 1
22എനിക്കു കൊണ്ടുവന്നു തരുവിൻ; 2 നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ; 1
23വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; 2 നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ 2 എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? 1
24“എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; 2 ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ. 1
25നേരുള്ള വാക്കുകൾക്ക് എത്ര ബലം! 2 നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? 1
26വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? 2 ആശയറ്റവന്‍റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. 1
27അനാഥന് നിങ്ങൾ ചീട്ടിടുന്നു; 2 സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. 1
28“ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ; 2 ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? 1
29ഒന്നുകൂടി നോക്കുവിൻ + 6:29 ഒന്നുകൂടി നോക്കുവിൻ 1. ഇവിടെ ഇയ്യോബ് തന്‍റെ മൂന്നു സ്നേഹിതന്മാരെ മടക്കി വിളിക്കുന്നു. ഒന്ന് കൂടി നോക്കുവിന്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് തീരുമാനത്തില്‍ അയവ് വരുത്തുക, ഒന്നുകൂടി ആലോചിക്കുക എന്നെല്ലാമാണ് ; നീതികേട് ഭവിക്കരുത്. 2 ഒന്നുകൂടെ നോക്കുവിൻ; എന്‍റെ കാര്യം നീതിയുള്ളത് തന്നെ. 1
30എന്‍റെ നാവിൽ അനീതിയുണ്ടോ? 2 എന്‍റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?