Job · ബൈബിൾ (മലയാളം)

Job 40

1യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്: 1

2“ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? 2 ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” 1 ഇയ്യോബ് യഹോവയോട് ഉത്തരം പറയുന്നു

3അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: 1

4“ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? 2 ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. 1

5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. 2 രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.“ 1 യഹോവ ഇയ്യോബിനോട് ഉത്തരം പറയുന്നു

6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: 1

7“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; 2 ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. 1

8“നീ എന്‍റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? 2 നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? 1

9ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 2 അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 1

10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. 2 തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. 1

11നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; 2 ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. 1

12ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; 2 ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. 1

13അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; 2 അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക. 1

14അപ്പോൾ നിന്‍റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു 2 എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും. 1

15“ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന + 40:15 നദീഹയം - ഭീമാകാരമായ മൃഗംനദീഹയമുണ്ടല്ലോ; 1 അത് കാളയെപ്പോലെ പുല്ലുതിന്നുന്നു. 1

16അതിന്‍റെ ശക്തി അതിന്‍റെ കടിപ്രദേശത്തും 2 അതിന്‍റെ ബലം വയറിന്‍റെ മാംസപേശികളിലും ആകുന്നു. 1

17ദേവദാരുതുല്യമായ തന്‍റെ വാല് അത് ആട്ടുന്നു; 2 അതിന്‍റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു. 1

18അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും 2 എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. 1

19അത് ദൈവത്തിന്‍റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; 2 അതിനെ ഉണ്ടാക്കിയവൻ അതിന് ഒരു വാൾ കൊടുത്തിരിക്കുന്നു. 1

20കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ 2 പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. 1

21അത് + 40:21 നീർമരുത് - ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരംനീർമരുതിന്‍റെ ചുവട്ടിലും 2 ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും കിടക്കുന്നു. 1

22നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; 2 തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; 1

23നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; 2 യോർദ്ദാൻ അതിന്‍റെ വായിലേക്കു ചാടിയാലും അത് നിർഭയമായിരിക്കും. 1

24അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? 2 അതിന്‍റെ മൂക്കിൽ കയർ കോർക്കാമോ?

← Job 39Read In The App, Free →Job 41 →

Study Job 40

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142