Job 13
1“എന്‍റെ കണ്ണ് ഇതെല്ലാം കണ്ടു; 2 എന്‍റെ ചെവി അത് കേട്ടു ഗ്രഹിച്ചിരിക്കുന്നു. 1
2നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു; 2 ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല. 1
3സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു; 2 ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. 1
4നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; 2 നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ. 1
5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; 2 അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. 1
6എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ; 2 എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ. 1
7നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ? 2 നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ? 1
8അവിടുത്തെ പക്ഷം പിടിക്കുന്നുവോ? 2 ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ? 1
9അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ? 2 മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ? 1
10ഗൂഢമായി പക്ഷപാതം കാണിച്ചാൽ 2 അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം. 1
11ദൈവത്തിന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? 2 ദൈവത്തിന്‍റെ ഭീതി നിങ്ങളുടെമേൽ വീഴുകയില്ലയോ? 1
12നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്; 2 നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നെ. 1
13“നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; 2 പിന്നെ എനിക്കു വരുന്നത് വരട്ടെ. 1
14ഞാൻ എന്‍റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും 2 എന്‍റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?. 1
15അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും; 2 ഞാൻ എന്‍റെ നടപ്പ് അങ്ങേയുടെ മുമ്പാകെ തെളിയിക്കും. 1
16വഷളൻ അങ്ങേയുടെ സന്നിധിയിൽ വരുകയില്ല 2 എന്നുള്ളത് തന്നെ എനിക്കൊരു രക്ഷയാകും. 1
17“എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; 2 ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ; 1
18ഇതാ, ഞാൻ എന്‍റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. 2 ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു. 1
19എന്നോട് വാദിക്കുവാൻ തുനിയുന്നതാര്? 2 ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്‍റെ പ്രാണൻ ഉപേക്ഷിക്കാം. 1
20“ദൈവമേ, രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ; 2 എന്നാൽ ഞാൻ അങ്ങേയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല. 1
21അങ്ങേയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ; 2 അങ്ങേയുടെ ഭയങ്കരത്വം എന്നെ ഭ്രമിപ്പിക്കരുതേ. 1
22പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും; 2 അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ. 1
23എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര? 2 എന്‍റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ. 1
24തിരുമുഖം മറച്ചുകൊള്ളുന്നതും 2 എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്? 1
25പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ? 2 ഉണങ്ങിയ പതിരിനെ പിന്തുടരുമോ? 1
26കയ്പായുള്ളത് അവിടുന്ന് എനിക്കെതിരേ എഴുതിവച്ചു 2 എന്‍റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു. 1
27എന്‍റെ കാൽ അങ്ങ് + 13:27 ആമം - വിലങ്ങ്ആമത്തിൽ ഇട്ടു; 2 എന്‍റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. 2 എന്‍റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു. 1
28ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും 2 പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.