Job 18
1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 1
2“നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? 2 ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്കു സംസാരിക്കാം. 1
3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും 2 ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? 1
4കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, 2 നിന്‍റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? 2 പാറ അതിന്‍റെ സ്ഥലം വിട്ടുമാറണമോ? 1
5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 2 അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 1
6അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; 2 അവന്‍റെ ദീപം കെട്ടുപോകും. 1
7അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; 2 അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 1
8അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും; 2 അവൻ ചതിക്കുഴിക്കുമീതെ നടക്കും. 1
9കെണി അവന്‍റെ കുതികാലിന് പിടിക്കും + 18:9 കെണി അവന്‍റെ കുതികാലിന് പിടിക്കും കുതികാലിന് പിടിക്കുന്നവന്‍ അവരെ തോല്‍പ്പിക്കും; 2 അവൻ കുടുക്കിൽ അകപ്പെടും. 1
10അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; 2 അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. 1
11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; 2 അവന്‍റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. 1
12അവന്‍റെ അനർത്ഥം വിശന്നിരിക്കുന്നു; 2 വിപത്ത് അവന്‍റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. 1
13അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും; 2 മരണത്തിന്‍റെ കടിഞ്ഞൂൽ അവന്‍റെ അവയവങ്ങളെ തിന്നുകളയും. 1
14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; 2 ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 1
15അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും; 2 അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 1
16അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; 2 മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും. 1
17അവന്‍റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; 2 തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും. 1
18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; 2 ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. 1
19സ്വജനത്തിന്‍റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും; 2 അവന്‍റെ പാർപ്പിടം അന്യം നിന്നുപോകും. 1
20അവന്‍റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും; 2 അവന്‍റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും. 1
21നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു. 1 ദൈവത്തെ അറിയാത്തവന്‍റെ സ്ഥലം ഇങ്ങനെതന്നെ.”