Job · ബൈബിൾ (മലയാളം)

Job 4

1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: 1

2“നിന്നോടു സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ? 2 എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും? 1

3നീ പലരെയും ഉപദേശിച്ചു 2 തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. 1

4വീഴുന്നവർക്ക് നിന്‍റെ വാക്ക് താങ്ങായി 2 കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു. 1

5എന്നാൽ ഇപ്പോൾ നിനക്കതു സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു; 2 നിനക്കതു തട്ടിയിട്ടു; നീ ഭ്രമിച്ചുപോകുന്നു. 1

6നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ? 2 നിന്‍റെ നടപ്പിന്‍റെ നിർമ്മലത നിന്‍റെ പ്രത്യാശയല്ലയോ? 1

7ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്‍? 2 നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ? 1

8ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുതു 2 കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു. 1

9ദൈവത്തിന്‍റെ ശ്വാസത്താൽ അവർ നശിക്കുന്നു; 2 അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു. 1

10സിംഹത്തിന്‍റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും 2 ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി. 1

11സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; 2 സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു; 1

12“എന്‍റെ അടുക്കൽ ഒരു രഹസ്യവചനം എത്തി; 2 അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയിൽ കടന്നു. 1

13മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ 2 രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ, 1

14ഭയവും നടുക്കവും എന്നെ പിടിച്ചു. 2 എന്‍റെ അസ്ഥികൾ കുലുങ്ങിപ്പോയി. 1

15ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു 2 എന്‍റെ ദേഹത്തിനു രോമഹർഷം ഭവിച്ചു. 1

16ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു; 2 എങ്കിലും അതിന്‍റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; 1 നിശ്ശബ്ദതയിൽ മന്ദമായൊരു സ്വരം ഞാൻ കേട്ടത്: 1

17'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? 2 നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? 1

18ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; 2 തന്‍റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. 1

19പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് 2 പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം! 1

20ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു; 2 ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു. 1

21അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട് 2 അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?'

← Job 3Read In The App, Free →Job 5 →

Study Job 4

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142