Job 9
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1
2“അത് അങ്ങനെ തന്നെ എന്നു എനിക്കും അറിയാം നിശ്ചയം; 2 ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? 1
3ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ 2 ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല. 1
4അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; 2 അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍? 1
5അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; 2 അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. 1
6അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; 2 അതിന്‍റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. 1
7അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; അത് ഉദിക്കാതെയിരിക്കുന്നു; 2 അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു. 1
8അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; 2 സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു. 1
9അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക + 9:9 സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33, ഇവയെയും 2 തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. 1
10യഹോവ അറിഞ്ഞുകൂടാത്ത വൻകാര്യങ്ങളും 2 എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു. 1
11അവിടുന്ന് എന്‍റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; 2 അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല. 1
12അവിടുന്ന് പറിച്ചെടുക്കുന്നു; ആര്‍ അവിടുത്തെ തടുക്കും? 2 ‘നീ എന്ത് ചെയ്യുന്നു’ എന്നു ആര്‍ ചോദിക്കും? 1
13”ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല; 2 രഹബിന്‍റെ സഹായികൾ അവിടുത്തെ വണങ്ങുന്നു. 1
14പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും 2 അങ്ങേയോട് വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? 1
15ഞാൻ നീതിമാനായിരുന്നാലും അങ്ങേയോട് ഉത്തരം പറഞ്ഞുകൂടാ; 2 എന്‍റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും. 1
16ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും 2 എന്‍റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കുകയില്ല. 1
17കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; 2 കാരണംകൂടാതെ എന്‍റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. 1
18ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; 2 കൈപ്പുകൊണ്ട് എന്‍റെ വയറ് നിറയ്ക്കുന്നു. 1
19ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; 2 ന്യായവിധി വിചാരിച്ചാൽ: ആര്‍ എനിക്ക് അവധി നിശ്ചയിക്കും? 1
20ഞാൻ നീതിമാനായാലും എന്‍റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; 2 ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിക്കു കുറ്റം ആരോപിക്കും. 1
21ഞാൻ നിഷ്കളങ്കൻ; ഞാൻ എന്‍റെ പ്രാണനെ കരുതുന്നില്ല; 2 എന്‍റെ ജീവനെ ഞാൻ നിരസിക്കുന്നു. 1
22അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: 2 അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. 1
23ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ 2 നിർദ്ദോഷികളുടെ നിരാശ കണ്ടു അവിടുന്ന് ചിരിക്കുന്നു. 1
24ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; 2 അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; 2 അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്‍? 1
25”എന്‍റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു; 2 അത് നന്മ കാണാതെ ഓടിപ്പോകുന്നു. 1
26അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും 2 ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു. 1
27ഞാൻ എന്‍റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, 2 പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, 1
28ഞാൻ എന്‍റെ വ്യസനം എല്ലാം ഓർത്തു ഭയപ്പെടുന്നു; 2 അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു. 1
29എന്നെ കുറ്റം വിധിക്കുകയേയുള്ളു; 2 പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്? 1
30ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും 2 സോപ്പുകൊണ്ട് എന്‍റെ കൈ വെടിപ്പാക്കിയാലും 1
31അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; 2 എന്‍റെ വസ്ത്രംപോലും എന്നെ വെറുക്കും. 1
32ഞാൻ അങ്ങേയോട് പ്രതിവാദിക്കേണ്ടതിനും 2 ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും 2 അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. 1
33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് 2 ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല. 1
34ദൈവം തന്‍റെ വടി എന്നിൽനിന്ന് നീക്കട്ടെ; 2 അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; 1
35അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും; 2 ഇപ്പോൾ എന്‍റെ സ്ഥിതി അങ്ങനെയല്ലല്ലോ.”