Job 34
1എലീഹൂ പിന്നെയും പറഞ്ഞത്: 1
2“ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ; 2 വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ. 1
3നാവ് ആഹാരത്തിന്‍റെ രുചിനോക്കുന്നു; 2 ചെവിയോ വചനങ്ങളെ ശോധനചെയ്യുന്നു; 1
4ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം; 2 നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം. 1
5‘ഞാൻ നീതിമാൻ, ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു; 2 എന്‍റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്കു പറയണമോ? 1
6ലംഘനം ഇല്ലാതിരുന്നിട്ടും എന്‍റെ മുറിവ് സുഖമാകുന്നില്ല’ 2 എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ. 1
7ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? 2 അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു; 1
8അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു; 2 ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു. 1
9‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട് 2 മനുഷ്യന് പ്രയോജനമില്ലെന്ന്’ അവൻ പറഞ്ഞു. 1
10“അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; 2 ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല. 1
11അവൻ മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും; 2 ഓരോരുത്തനും അവനവന്‍റെ നടപ്പിന് തക്കവണ്ണം കൊടുക്കും. 1
12ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം; 2 സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല. 1
13ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്‍? 2 ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍? 1
14അവിടുന്ന് തന്‍റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ 2 തന്‍റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ 1
15സകലജഡവും ഒരുപോലെ നശിച്ചുപോകും; 2 മനുഷ്യൻ മണ്ണിലേക്കു മടങ്ങിച്ചേരും. 1
16നിനക്കു വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക; 2 എന്‍റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക; 1
17ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? 2 നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ? 1
18രാജാവിനോട്: ‘നീ വഷളൻ എന്നും’ 2 പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ? 1
19അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; 2 ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; 2 അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ. 1
20പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു; 2 ജനം നടുങ്ങി ഒഴിഞ്ഞുപോകുന്നു; 2 മനുഷ്യന്‍റെ കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു. 1
21“ദൈവത്തിന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിൽ ഇരിക്കുന്നു; 2 അവന്‍റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു. 1
22ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് 2 അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല. 1
23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന് 2 അവിടുന്ന് അവനിൽ അധികം ദൃഷ്ടിവക്കുവാൻ ആവശ്യമില്ല. 1
24വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു; 2 അവർക്ക് പകരം വേറെ ആളുകളെ നിയമിക്കുന്നു. 1
25അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു; 2 രാത്രിയിൽ അവരെ തള്ളിയിട്ടിട്ട് അവർ തകർന്നുപോകുന്നു. 1
26മറ്റുള്ളവർ കാൺകെ 2 അവിടുന്ന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു. 1
27എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും 2 പീഡിതന്മാരുടെ നിലവിളി അവിടുന്ന് കേൾക്കുവാനും വേണ്ടി 1
28അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും 2 ദൈവത്തിന്‍റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ. 1
29വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും 2 ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും 1
30അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര്‍ കുറ്റം വിധിക്കും? 2 ഒരു ജനതക്കായാലും ഒരാൾക്കായാലും 2 അവിടുത്തെ മുഖം മറച്ചുകളഞ്ഞാൽ ആര്‍ അവിടുത്തെ കാണും? 1
31ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല; 1
32ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ; 2 ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യുകയില്ല 2 എന്നു ആരെങ്കിലും ദൈവത്തോട് പറഞ്ഞിട്ടുണ്ടോ? 1
33നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്‍റെ ഇഷ്ടംപോലെ പകരം ചെയ്യണമോ? 2 ഞാനല്ല, നീ തന്നെ തിരഞ്ഞെടുക്കേണ്ടതല്ലയോ; 2 ആകയാൽ നീ അറിയുന്നത് പ്രസ്താവിച്ചുകൊള്ളുക. 1
34ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; 2 അവന്‍റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും 1
35എന്‍റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോടു പറയും. 1
36ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട് 2 അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം. 1
37അവൻ തന്‍റെ പാപത്തോട് ദ്രോഹം ചേർക്കുന്നു; 2 അവൻ നമ്മുടെ മദ്ധ്യത്തിൽ കൈ കൊട്ടുന്നു; 2 ദൈവത്തിന് വിരോധമായി വാക്കു വർദ്ധിപ്പിക്കുന്നു.”