Job · ബൈബിൾ (മലയാളം)

Job 37

1ഇതിനാൽ എന്‍റെ ഹൃദയം വിറച്ചു 2 അതിന്‍റെ സ്ഥലത്തുനിന്ന് പാളിപ്പോകുന്നു. 1

2ദൈവത്തിന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും 2 അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ. 1

3അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും 2 അതിന്‍റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. 1

4അതിന്‍റെശേഷം ഒരു മുഴക്കം കേൾക്കുന്നു; 2 അവിടുന്ന് തന്‍റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; 2 അവിടുത്തെ നാദം കേൾക്കുമ്പോൾ അതിനെ നിയന്ത്രിക്കുന്നില്ല. 1

5ദൈവം തന്‍റെ ശബ്ദം അതിശയകരമായി മുഴക്കുന്നു; 2 നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു. 1

6“അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്നു കല്പിക്കുന്നു; 2 അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. 1

7താൻ സൃഷ്ടിച്ച മനുഷ്യരെല്ലാം അവിടുത്തെ പ്രവൃത്തി അറിയുവാൻ വേണ്ടി 2 അവിടുന്ന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു. 1

8കാട്ടുമൃഗം ഒളിസ്ഥലത്ത് ചെല്ലുകയും 2 തന്‍റെ ഗുഹയിൽ കിടക്കുകയും ചെയ്യുന്നു. 1

9ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും 2 ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു. 1

10ദൈവത്തിന്‍റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു; 2 വെള്ളങ്ങളുടെ ഉപരിതലം ലോഹം പോലെ ഉറയ്ക്കുന്നു. 1

11അവിടുന്ന് കാർമേഘത്തെ ഈർപ്പം കൊണ്ടു കനപ്പിക്കുന്നു; 2 തന്‍റെ മിന്നലുള്ള മേഘത്തെ പരത്തുന്നു. 1

12അവിടുന്ന് അവയോട് കല്പിക്കുന്നതെല്ലാം 2 ഭൂമിയുടെ ഉപരിഭാഗത്ത് ചെയ്യേണ്ടതിന് 2 അവിടുത്തെ നിർദ്ദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു. 1

13ശിക്ഷയ്ക്കായിട്ടോ ദേശത്തിന്‍റെ നന്മയ്ക്കായിട്ടോ 2 ദയയ്ക്കായിട്ടോ അവിടുന്ന് അത് വരുത്തുന്നു. 1

14“ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക; 2 മിണ്ടാതിരുന്നു ദൈവത്തിന്‍റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക. 1

15ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും 2 തന്‍റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും 2 എങ്ങനെ എന്നു നീ അറിയുന്നുവോ? 1

16മേഘങ്ങൾ എങ്ങനെ ആകശത്തിൽ പൊങ്ങി ഒഴുകുന്നു എന്നും 2 ജ്ഞാനസമ്പൂർണ്ണനായവന്‍റെ അത്ഭുതങ്ങളും നീ അറിയുന്നുവോ? 1

17തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ 2 നിന്‍റെ വസ്ത്രത്തിന് ചൂടുണ്ടാകുന്നത് എങ്ങനെ? 1

18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ 2 നിനക്കു ദൈവത്തോടുകൂടി നിവർത്തി വെക്കാമോ? 1

19അവിടുത്തോട് എന്ത് പറയണമെന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തരിക; 2 മനസ്സിന്‍റെ അന്ധകാരം നിമിത്തം ഞങ്ങൾക്ക് ഒന്നും പ്രസ്താവിക്കുവാൻ കഴിവില്ല. 1

20എനിക്ക് സംസാരിക്കേണം എന്നു അവിടുത്തോട് ബോധിപ്പിക്കണമോ? 2 നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ? 1

21ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നത് കാണുന്നില്ല; 2 എങ്കിലും കാറ്റ് കടന്നുപോയി അതിനെ തെളിവാക്കുന്നു. 1

22വടക്കുനിന്ന് സ്വർണ്ണശോഭപോലെ വരുന്നു; 2 ദൈവത്തിന്‍റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്. 1

23സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; 2 അവിടുന്ന് ശക്തിയിൽ അത്യുന്നതനാകുന്നു; 2 അവിടുന്ന് ന്യായത്തിനും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. 1

24അതുകൊണ്ട് മനുഷ്യർ അവിടുത്തെ ഭയപ്പെടുന്നു; 2 ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് കടാക്ഷിക്കുന്നില്ല.”

← Job 36Read In The App, Free →Job 38 →

Study Job 37

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142