Job · ബൈബിൾ (മലയാളം)

Job 28

1“വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും 2 പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്. 1

2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു; 2 കല്ലുരുക്കി ചെമ്പെടുക്കുന്നു. 1

3മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു; 2 കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു. 1

4താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു; 2 നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ; 2 മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു. 1

5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; 2 അതിന്‍റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു. 1

6അതിലെ പാറകൾ നീലരത്നത്തിന്‍റെ ഉല്പത്തിസ്ഥാനം; 2 സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്. 1

7അതിന്‍റെ പാത കഴുകൻ അറിയുന്നില്ല; 2 പരുന്തിന്‍റെ കണ്ണ് അതിനെ കണ്ടിട്ടില്ല. 1

8ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല; 2 ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല. 1

9അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു; 2 പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു. 1

10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു; 2 അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു. 1

11അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു; 2 മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു. 1

12“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? 2 വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? 1

13അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല; 2 ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. 1

14അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു; 2 അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു. 1

15സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല; 2 അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല. 1

16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ 2 നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല; 1

17സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല; 2 തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല. 1

18പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ; 2 ജ്ഞാനത്തിന്‍റെ വില മുത്തുകളേക്കാൾ അധികമാണ്. 1

19കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല; 2 തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാകുന്നതുമല്ല. 1

20“പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? 2 വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? 1

21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; 2 ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. 1

22ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് 2 എന്നു നാശവും + 28:22 നാശവും അബദ്ദോന്‍ മരണവും പറയുന്നു. 1

23ദൈവം അതിലേക്കുള്ള വഴി അറിയുന്നു; 2 അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. 1

24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; 2 ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു. 1

25ദൈവം കാറ്റിനെ തൂക്കിനോക്കുകയും 2 വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. 1

26ദൈവം മഴയ്ക്ക് ഒരു നിയമവും 2 ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ 1

27അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും 2 അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു. 1

28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; 2 ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം 2 എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“

← Job 27Read In The App, Free →Job 29 →

Study Job 28

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142