Job 26
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1
2“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? 2 ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി? 1
3ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? 2 ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു? 1
4ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? 2 ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്; 1
5“വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ 2 മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു. 1
6പാതാളം ദൈവത്തിന്‍റെ മുമ്പിൽ തുറന്നുകിടക്കുന്നു; 2 നരകം മറയില്ലാതെയിരിക്കുന്നു. 1
7ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; 2 ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു. 1
8അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; 2 അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല. 1
9അവിടുന്ന് ചന്ദ്രന്‍റെ ദർശനം മറച്ചുവയ്ക്കുന്നു; 2 അതിന്മേൽ തന്‍റെ മേഘം വിരിക്കുന്നു. 1
10അവിടുന്ന് വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും ഇടയിൽ 2 വെള്ളത്തിന്മേൽ ഒരു അതിര്‍ വരച്ചിരിക്കുന്നു. 1
11ആകാശത്തിന്‍റെ തൂണുകൾ കുലുങ്ങുന്നു; 2 അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു. 1
12അവിടുന്ന് തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; 2 തന്‍റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു. 1
13അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; 2 അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു. 1
14എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; 2 നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. 2 അവിടുത്തെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?“