Job · ബൈബിൾ (മലയാളം)

Job 3

1അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്‍റെ ജന്മദിവസത്തെ ശപിച്ചു.

2ഇയ്യോബ് ഇപ്രകാരം പറഞ്ഞു: 1

3“ഞാൻ ജനിച്ച ദിവസവും 2 ’ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. 1

4ആ ദിവസം ഇരുണ്ടുപോകട്ടെ; 2 മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; 2 പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ. 1

5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; 2 ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; 2 പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. 1

6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; 2 അത് വർഷത്തിന്‍റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; 2 മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്. 1

7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; 2 ഉല്ലാസഘോഷം അതിലുണ്ടാകരുത്. 1

8മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ 2 ആ ദിവസത്തെ ശപിക്കട്ടെ. 1

9അതിന്‍റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ; 2 അത് വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; 2 അത് ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുത്. 1

10അത് എന്‍റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; 2 എന്‍റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ. 1

11ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാഞ്ഞതെന്ത്? 2 ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്? 1

12മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്? 2 എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്? 1

13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; 2 ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു. 1

14തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത 1 ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും 1

15അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾ 2 വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നെ. 1

16അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ട പിണ്ഡംപോലെയും 2 വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു. 1

17അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; 2 അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു. 1

18അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു; 2 പീഡകന്‍റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു. 1

19ചെറിയവനും വലിയവനും അവിടെ ഒരുപോലെ; 2 ദാസനു യജമാനന്‍റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു. 1

20അരിഷ്ടനു പ്രകാശവും 2 ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്? 1

21അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും; 2 നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു. 1

22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും. 1

23വഴി മറഞ്ഞിരിക്കുന്ന പുരുഷനും 2 ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്? 1

24ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പു വരുന്നു; 2 എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. 1

25ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; 2 ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു. 1

26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; 2 പിന്നെയും അതിവേദന എടുക്കുന്നു.”

← Job 2Read In The App, Free →Job 4 →

Study Job 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142