Job 36
1എലീഹൂ പിന്നെയും പറഞ്ഞത്: 1
2“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം; 2 ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്. 1
3ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; 2 എന്‍റെ സ്രഷ്ടാവിന്‍റെ നീതിയെ അറിയിക്കും. 1
4എന്‍റെ വാക്ക് കള്ളമല്ല നിശ്ചയം; 2 അറിവ് തികഞ്ഞവൻ നിന്‍റെ അടുക്കൽ നില്ക്കുന്നു. 1
5“ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല; 2 അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ. 1
6അവിടുന്ന് ദുഷ്ടന്‍റെ ജീവനെ രക്ഷിക്കുന്നില്ല; 2 ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു. 1
7അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്‍റെ നോട്ടം മാറ്റുന്നില്ല; 2 രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; 2 അവർ എന്നേക്കും ഉയർന്നിരിക്കുന്നു. 1
8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് 2 കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ 1
9അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും 2 അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും. 1
10അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; 2 അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു. 1
11“അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ 2 അവരുടെ നാളുകളെ ഭാഗ്യത്തിലും 2 ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 1
12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; 2 ബുദ്ധിമോശത്താൽ മരിച്ചുപോകും. 1
13ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ + 36:13 ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ ഹൃദയത്തില്‍ കപടഭക്തി ഉള്ളവര്‍കോപം സംഗ്രഹിച്ചു വയ്ക്കുന്നു; 2 അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷക്കായി നിലവിളിക്കുന്നില്ല. 1
14അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു; 2 അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു. 1
15അവിടുന്ന് പീഡിതനെ അവന്‍റെ പീഡയാൽ വിടുവിക്കുന്നു; 2 അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു. 1
16“നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന് 2 ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. 2 നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. 1
17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; 2 വിധിയും നീതിയും നിന്നെ പിടിക്കും. 1
18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; 2 മോചനദ്രവ്യത്തിന്‍റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്. 1
19കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്‍റെ നിലവിളിയും 2 ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ? 1
20ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച് 2 മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്. 1
21സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്; 2 കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക. 1
22“ദൈവം തന്‍റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; 2 അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു? 1
23ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്? 2 അവിടുന്ന് നീതികേട് ചെയ്തു എന്നു അവിടുത്തോട് ആർക്ക് പറയാം? 1
24അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക; 2 അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്. 1
25മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു; 2 ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു. 1
26“നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; 2 അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്. 1
27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; 2 അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു. 1
28മേഘങ്ങൾ അവയെ ചൊരിയുന്നു; 2 മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. 1
29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും 2 അവിടുത്തെ കൂടാരത്തിന്‍റെ മുഴക്കത്തെയും ഗ്രഹിക്കാമോ? 1
30ദൈവം തന്‍റെ ചുറ്റും പ്രകാശം വിതറുന്നു; 2 സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു. 1
31ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു; 2 ആഹാരവും ധാരാളമായി കൊടുക്കുന്നു. 1
32അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു; 2 പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു. 1
33അതിന്‍റെ മുഴക്കം അവിടുത്തെയും 2 കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.