Job 20
1അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: 1
2“ഉത്തരം പറയുവാൻ എന്‍റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. 2 എന്‍റെ ഉള്ളിലെ അക്ഷമ കാരണം തന്നെ. 1
3എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; 2 എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു. 1
4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ 2 പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ? 1
5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; 2 അഭക്തന്‍റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. 1
6അവന്‍റെ ഉയർച്ച ആകാശത്തോളം എത്തിയാലും 2 അവന്‍റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും 1
7അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; 2 അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. 1
8അവൻ സ്വപ്നംപോലെ പറന്നുപോകും. 2 അവനെ പിന്നെ കാണുകയില്ല; 2 അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും. 1
9അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; 2 അവന്‍റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല. 1
10അവന്‍റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; 2 അവന്‍റെ കൈ + 20:10 അവന്‍റെ കൈ അവന്‍റെ മക്കളുടെ കൈ അവന്‍റെ സമ്പത്ത് മടക്കിക്കൊടുക്കും. 1
11അവന്‍റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; 2 അത് അവനോടുകൂടെ പൊടിയിൽ കിടക്കും. 1
12”ദുഷ്ടത അവന്‍റെ വായിൽ മധുരിച്ചാലും 2 അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും 1
13അതിനെ വിടാതെ പിടിച്ച് 2 വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും 1
14അവന്‍റെ ആഹാരം അവന്‍റെ കുടലിൽ മാറ്റപ്പെട്ട് 2 അവന്‍റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. 1
15അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; 2 ദൈവം അത് അവന്‍റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. 1
16അവൻ സർപ്പവിഷം നുകരും 2 അണലിയുടെ നാവ് അവനെ കൊല്ലും. 1
17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും 2 നദികളെയും അവൻ കണ്ടു രസിക്കുകയില്ല. 1
18തന്‍റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; 2 താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല. 1
19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചു ഉപേക്ഷിച്ചു; 2 താൻ പണിയാത്ത വീട് അപഹരിച്ചു. 1
20”അവന്‍റെ കൊതിക്കു മതിവരാത്തതുകൊണ്ട് 2 അവൻ തന്‍റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല. 1
21അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; 2 അതുകൊണ്ട് അവന്‍റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല. 1
22അവന്‍റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; 2 ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്‍റെമേൽ വരും. 1
23അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ 2 ദൈവം തന്‍റെ ഉഗ്രകോപം അവന്‍റെമേൽ അയയ്ക്കും; 2 അവൻ ഭക്ഷിക്കുമ്പോൾ അത് അവന്‍റെമേൽ വർഷിപ്പിക്കും. 1
24അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; 2 താമ്ര വില്ല് അവനിൽ തറഞ്ഞുകയറും. 1
25അവൻ അത് അവന്‍റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; 2 മിന്നുന്ന മുന അവന്‍റെ പിത്തഗ്രന്ഥിയിൽനിന്നു പുറപ്പെടുന്നു; 2 കൊടും ഭീതി അവന്‍റെമേൽ ഇരിക്കുന്നു. 1
26അന്ധകാരമെല്ലാം അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; 2 ആരും ഊതിക്കത്തിക്കാത്ത തീക്ക് അവൻ ഇരയാകും; 2 അവന്‍റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; 1
27ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും 2 ഭൂമി അവന് എതിരായി സാക്ഷ്യം പറയും. 1
28അവന്‍റെ വീട്ടിലെ ധനം ഇല്ലാതെയാകും; 2 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും + 20:28 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും ദൈവത്തിന്‍റെ കോപദിവസത്തിൽ വീട് ഒഴുകിപ്പോകും. 1
29ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും 2 ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.”