Job · ബൈബിൾ (മലയാളം)

Job 7

1“മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ? 2 അവന്‍റെ ജീവകാലം കൂലിക്കാരന്‍റെ ജീവകാലംപോലെ തന്നെ. 1

2വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും 2 കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും 1

3വ്യര്‍ത്ഥമാസങ്ങൾ എനിക്ക് അവകാശമായി വന്നു, 2 കഷ്ടരാത്രികൾ എനിക്ക് ഓഹരിയായിത്തീർന്നു. 1

4കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്‍ക്കും എന്നു പറയുന്നു; 2 രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം ഞാൻ കിടന്നുരുളുന്നു. 1

5എന്‍റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു. 2 എന്‍റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു. 1

6എന്‍റെ നാളുകൾ + 7:6 നെയ്ത്തോടം - നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രംനെയ്ത്തോടത്തിലും വേഗതയുള്ളത്; 2 പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു. 1

7“എന്‍റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; 2 എന്‍റെ കണ്ണ് ഇനി നന്മയെ കാണുകയില്ല. 1

8എന്നെ കാണുന്നവന്‍റെ കണ്ണ് ഇനി എന്നെ കാണുകയില്ല; 2 യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും. 1

9മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ 2 പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. 1

10അവൻ തന്‍റെ വീട്ടിലേക്കു മടങ്ങിവരുകയില്ല; 2 അവന്‍റെ ഇടം ഇനി അവനെ അറിയുകയുമില്ല. 1

11“ആകയാൽ ഞാൻ എന്‍റെ വായടയ്ക്കുകയില്ല; 2 എന്‍റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും. 1

12യഹോവ എനിക്ക് കാവലാക്കേണ്ടതിന് 2 ഞാൻ കടലോ കടലാനയോ ആകുന്നുവോ? 1

13എന്‍റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; 2 എന്‍റെ മെത്ത എന്‍റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ 1

14യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു; 2 ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു. 1

15ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും 2 ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു. 1

16ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; 2 എന്നെ വിടേണമേ; എന്‍റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ. 1

17“മർത്യനെ നീ ഗണ്യമാക്കേണ്ടതിനും 2 അവന്‍റെമേൽ ദൃഷ്ടിവക്കേണ്ടതിനും 1

18അവനെ രാവിലെതോറും സന്ദർശിച്ച് 2 നിമിഷംതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു? 1

19അങ്ങ് എത്രത്തോളം അവിടുത്തെ നോട്ടം എന്നിൽ നിന്നു മാറ്റാതിരിക്കും? 2 ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും? 1

20ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ അവിടുത്തേക്ക് എന്ത് ചെയ്യുന്നു? 2 ഞാൻ എനിക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം 2 അവിടുന്ന് എന്നെ അങ്ങേക്കു ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്? 1

21എന്‍റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും 2 അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? 1 ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; 2 അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”

← Job 6Read In The App, Free →Job 8 →

Study Job 7

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142