Job · ബൈബിൾ (മലയാളം)

Job 21

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1

2“എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; 2 അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ. 1

3നില്ക്കുവിന്‍, ഞാനും സംസാരിക്കട്ടെ; 2 ഞാൻ സംസാരിച്ചു കഴിഞ്ഞ് നിനക്കു പരിഹസിക്കാം. 1

4ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ? 2 ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ? 1

5എന്നെ നോക്കി ഭയപ്പെടുവിൻ; 2 കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ. 1

6ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; 2 എന്‍റെ ദേഹത്തിന് വിറയൽ പിടിക്കുന്നു. 1

7“ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും 2 അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്? 1

8അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും 2 അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു. 1

9അവരുടെ വീടുകൾ ഭയംകൂടാതെ സുഖമായിരിക്കുന്നു; 2 ദൈവത്തിന്‍റെ വടി അവരുടെ മേൽ വരുന്നതുമില്ല. 1

10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; 2 അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല. 1

11അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; 2 അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു. 1

12അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു; 2 കുഴലിന്‍റെ നാദത്തിൽ സന്തോഷിക്കുന്നു. 1

13അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; 2 ശാന്തമായി + 21:13 ശാന്തമായി ക്ഷണനേരത്തില്‍പാതാളത്തിലേക്ക് ഇറങ്ങുന്നു. 1

14അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; 2 അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; 1

15ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്‍? 2 ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു. 1

16എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ? 2 ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. 1

17“ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും 2 അവർക്ക് ആപത്ത് വരുന്നതും 2 ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം! 1

18അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും 2 കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. 1

19ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; 2 അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ. 1

20അവന്‍റെ കണ്ണ് സ്വന്ത നാശം കാണട്ടെ; 2 അവൻ തന്നെ സർവ്വശക്തന്‍റെ ക്രോധം കുടിക്കട്ടെ; 1

21അവന്‍റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ 2 തന്‍റെശേഷം തന്‍റെ ഭവനത്തോട് അവനെന്ത് താത്പര്യം? 1

22ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ? 2 അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ. 1

23ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി 2 തന്‍റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു. 1

24അവന്‍റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 അവന്‍റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. 1

25മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു; 2 നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല. 1

26അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; 2 കൃമി അവരെ മൂടുന്നു. 1

27“ഞാൻ നിങ്ങളുടെ വിചാരങ്ങളെയും 2 നിങ്ങൾ എന്‍റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. 1

28“രാജകുമാരന്‍റെ ഭവനം എവിടെ? 2 ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്? 1

29വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? 2 അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? 1

30അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; 2 ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു. 1

31അവന്‍റെ നടപ്പിനെക്കുറിച്ച് ആര്‍ അവന്‍റെ മുഖത്തു നോക്കി പറയും? 2 അവൻ ചെയ്തതിന് തക്കവണ്ണം ആര്‍ അവനു പകരംവീട്ടും? 1

32എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു; 2 അവന്‍റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു. 1

33താഴ്വരയിലെ മണ്‍കട്ട അവനു മധുരമായിരിക്കും; 2 അവന്‍റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; 2 അവനു മുമ്പ് പോയവർ അനേകം പേരാണ്. 1

34“നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? 2 നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല.”

← Job 20Read In The App, Free →Job 22 →

Study Job 21

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142