Job · ബൈബിൾ (മലയാളം)

Job 35

1എലീഹൂ പിന്നെയും പറഞ്ഞത്: 1

2“എന്‍റെ നീതി ദൈവത്തിന്‍റെ നീതിയിലും വലിയത് എന്നു നീ പറയുന്നു; 2 ഇത് ന്യായം എന്നു നീ നിരൂപിക്കുന്നുവോ? 1

3അതിനാൽ നിനക്കു എന്ത് പ്രയോജനം എന്നും 2 ഞാൻ പാപം ചെയ്യുന്നതിനേക്കാൾ 2 അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ; 1

4“നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും 2 ഞാൻ മറുപടി പറയാം. 1

5നീ ആകാശത്തേക്ക് നോക്കി കാണുക; 2 നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്കുക; 1

6നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്തു പ്രവർത്തിക്കുന്നു? 2 നിന്‍റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു? 1

7നീ നീതിമാനായിരിക്കുന്നതിനാൽ അവിടുത്തേക്ക് എന്തു കൊടുക്കുന്നു? 2 അല്ലെങ്കിൽ അവിടുത്തേക്ക് നിന്‍റെ കയ്യിൽനിന്ന് എന്തു ലഭിക്കുന്നു? 1

8നിന്‍റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും 2 നിന്‍റെ നീതി മറ്റൊരു മനുഷ്യനെയും ബാധിക്കുന്നു. 1

9“പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; 2 ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു. 1

10എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങൾ നല്കുന്നവനും 2 ഭൂമിയിലെ മൃഗങ്ങളേക്കാൾ നമ്മളെ പഠിപ്പിക്കുന്നവനും 1

11ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി 2 എന്‍റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുവനും ചോദിക്കുന്നില്ല. 1

12അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; 2 എങ്കിലും ആരും ഉത്തരം പറയുന്നില്ല. 1

13വ്യര്‍ത്ഥമായുള്ളതു ദൈവം കേൾക്കുകയില്ല; 2 സർവ്വശക്തൻ അതു ശ്രദ്ധിക്കുകയുമില്ല, നിശ്ചയം. 1

14പിന്നെ നീ അവിടുത്തെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? 2 നിന്‍റെ വാദം അവിടുത്തെ മുമ്പിൽ ഇരിക്കുന്നതുകൊണ്ട് നീ അവിടുത്തേക്കായി കാത്തിരിക്കുക. 1

15ഇപ്പോൾ, അവിടുത്തെ കോപം സന്ദർശിക്കാത്തതുകൊണ്ടും 2 അവിടുന്ന് അഹങ്കാരത്തെ അധികം ഗണ്യമാക്കാത്തതുകൊണ്ടും 1

16ഇയ്യോബ് വെറുതെ തന്‍റെ വായ് തുറക്കുന്നു; 2 അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു.”

← Job 34Read In The App, Free →Job 36 →

Study Job 35

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142