Job 33
1“എന്നാൽ ഇയ്യോബേ, എന്‍റെ സംഭാഷണം കേട്ടുകൊള്ളുക; 2 എന്‍റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക. 1
2ഇതാ, ഞാൻ ഇപ്പോൾ എന്‍റെ വായ് തുറക്കുന്നു; 2 എന്‍റെ വായിൽ എന്‍റെ നാവ് സംസാരിക്കുന്നു. 1
3എന്‍റെ വാക്കുകൾ എന്‍റെ ഉള്ളിലെ സത്യം വെളിവാക്കും. 2 എന്‍റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. 1
4ദൈവത്തിന്‍റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; 2 സർവ്വശക്തന്‍റെ ശ്വാസം എനിക്ക് ജീവനെ തരുന്നു. 1
5നിനക്കു കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; 2 സന്നദ്ധനായി എന്‍റെ മുമ്പിൽ നിന്നുകൊള്ളുക. 1
6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; 2 എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു. 1
7എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; 2 എന്‍റെ പ്രേരണ നിനക്കു ഭാരമായിരിക്കുകയുമില്ല. 1
8“ഞാൻ കേൾക്കെ നീ പറഞ്ഞതും 2 നിന്‍റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ: 1
9‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; 2 ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 1
10ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; 2 എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. 1
11അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; 2 എന്‍റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’ 1
12“ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: 2 ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. 1
13നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? 2 തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം + 33:13 ഉത്തരം അവന്‍റെ പ്രവര്‍ത്തികളെക്കുറിച്ചു ഒരു ഉത്തരവും പറയുന്നില്ല പറയുന്നില്ലല്ലോ. 1
14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; 2 മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. 1
15ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, 2 അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, 2 സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, 1
16അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; 2 അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു. 1
17മനുഷ്യനെ അവന്‍റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും 2 പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. 1
18അവിടുന്ന് കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും 2 വാളാൽ നശിക്കാതെ അവന്‍റെ ജീവനെയും രക്ഷിക്കുന്നു. 1
19“തന്‍റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; 2 അവന്‍റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. 1
20അതുകൊണ്ട് അവന്‍റെ ജീവൻ അപ്പവും 2 അവന്‍റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. 1
21അവന്‍റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; 2 കാണാനില്ലാതിരുന്ന അവന്‍റെ അസ്ഥികൾ പൊങ്ങിനില്‍ക്കുന്നു. 1
22അവന്‍റെ പ്രാണൻ ശവക്കുഴിക്കും 2 അവന്‍റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. 1
23“മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന് 2 ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ 1
24ദൂതൻ അവനിൽ കൃപ തോന്നി: 2 ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; 2 ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും 1
25അപ്പോൾ അവന്‍റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; 2 അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. 1
26അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; 2 തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; 2 ദൈവം മനുഷ്യന് അവന്‍റെ വിജയം പകരം കൊടുക്കും. 1
27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: 2 ‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; 2 അതിന് എന്നോട് പകരം ചെയ്തിട്ടില്ല. 1
28ദൈവം എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; 2 എന്‍റെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കുന്നു. 1
29“ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം 2 ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു. 1
30അവന്‍റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും 2 ജീവന്‍റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. 1
31ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; 2 മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. 1
32നിനക്കു ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; 2 സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്‍റെ താത്പര്യം. 1
33ഇല്ലെങ്കിൽ, നീ എന്‍റെ വാക്ക് കേൾക്കുക; 2 മിണ്ടാതിരിക്കുക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.”