Job 30
1“ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; 2 അവരുടെ അപ്പന്മാരെ എന്‍റെ ആട്ടിൻ കൂട്ടത്തിന്‍റെ നായ്ക്കളോടുകൂടി 2 ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു. 1
2അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക് എന്തു പ്രയോജനം? 2 അവരുടെ യൗവ്വനശക്തി നശിച്ചുപോയല്ലോ. 1
3ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു; 2 ശൂന്യദേശത്തിന്‍റെയും നിർജ്ജനദേശത്തിന്‍റെയും ഇരുട്ടിൽ 2 അവർ വരണ്ടനിലം കാർന്നു തിന്നുന്നു. 1
4അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു; 2 കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു. 1
5ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു; 2 കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു. 1
6താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു; 2 മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ. 1
7കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു; 2 കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു. 1
8അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; 2 അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു. 1
9“എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; 2 അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. 1
10അവർ എന്നെ അറച്ച് അകന്നു നില്ക്കുന്നു; 2 എന്‍റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല. 1
11ദൈവം തന്‍റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് 2 അവർ എന്‍റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു. 1
12വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു 2 അവർ നാശമാർഗ്ഗങ്ങളെ എന്‍റെ നേരെ നിരത്തുന്നു. 1
13അവർ എന്‍റെ പാതയെ നശിപ്പിക്കുന്നു; 2 അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ 2 എന്‍റെ അപായത്തിനായി ശ്രമിക്കുന്നു. 1
14വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; 2 ഇടിഞ്ഞുവീണതിന്‍റെ നടുവിൽക്കൂടി അവർ എന്‍റെ മേൽ ഉരുണ്ടുകയറുന്നു. 1
15ഭീകരതകൾ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു; 2 കാറ്റുപോലെ എന്‍റെ മഹത്വത്തെ പാറ്റിക്കളയുന്നു; 2 എന്‍റെ ഐശ്വര്യവും മേഘംപോലെ കടന്നുപോകുന്നു. 1
16“ഇപ്പോൾ എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ തൂകിപ്പോകുന്നു; 2 കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു. 1
17രാത്രി എന്‍റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; 2 എന്നെ കാർന്നുതിന്നുന്നവർ ഉറങ്ങുന്നതുമില്ല. 1
18ദൈവത്തിന്‍റെ ഉഗ്രബലത്താൽ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു; 2 + 30:18 അങ്കി - പുറങ്കുപ്പായംഅങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു. 1
19അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; 2 ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു. 1
20“ഞാൻ ദൈവത്തോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല; 2 ഞാൻ എഴുന്നേറ്റു നില്ക്കുന്നു; അവിടുന്ന് എന്നെ തുറിച്ചുനോക്കുന്നതേയുള്ളു. 1
21അവിടുന്ന് എന്‍റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; 2 അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന് എന്നെ പീഡിപ്പിക്കുന്നു. 1
22അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു; 2 കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ ലയിപ്പിച്ചുകളയുന്നു. 1
23മരണത്തിലേക്കും സകലജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും 2 അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് ഞാൻ അറിയുന്നു. 1
24“എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ? 2 അപായത്തിൽപെട്ടവൻ നിലവിളിക്കുകയില്ലയോ? 1
25കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? 2 എളിയവനു വേണ്ടി എന്‍റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ? 1
26ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. 2 വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു. 1
27എന്‍റെ ഹൃദയം ഇളകി മറിയുന്നു; 2 കഷ്ടകാലം എനിക്ക് വന്നിരിക്കുന്നു. 1
28ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും; 2 ഞാൻ സഭയിൽ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു. 1
29ഞാൻ കുറുക്കന്മാർക്ക് സഹോദരനും 2 ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു. 1
30എന്‍റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു; 2 എന്‍റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു. 1
31എന്‍റെ കിന്നരനാദം വിലാപമായും 2 എന്‍റെ കുഴലൂത്ത് കരച്ചിലായും തീർന്നിരിക്കുന്നു.