Job · ബൈബിൾ (മലയാളം)

Job 11

1അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: 1

2“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? 2 ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 1

3നിന്‍റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? 2 നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 1

4“എന്‍റെ ഉപദേശം നിർമ്മലം എന്നും 2 തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 1

5അയ്യോ ദൈവം അരുളിച്ചെയ്യുകയും 2 നിന്‍റെ നേരെ അധരം തുറക്കുകയും 1

6ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ 2 എന്നു നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! 1 അപ്പോൾ നിന്‍റെ അകൃത്യം ഓരോന്നും 2 ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു. 1

7“ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? 2 സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 1

8അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; 2 അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? 1

9അതിന്‍റെ അളവ് ഭൂമിയെക്കാൾ നീളവും 2 സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 1

10യഹോവ കടന്നുവന്നു ബന്ധിക്കുകയും 2 വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? 1

11ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; 2 ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 1

12വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; 2 കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 1

13“നീ നിന്‍റെ ഹൃദയത്തെ സ്ഥിരമാക്കി 2 ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ 1

14നിന്‍റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; 2 നീതികേട് നിന്‍റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. 1

15അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; 2 നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 1

16അതെ, നീ കഷ്ടത മറക്കും; 2 ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 1

17നിന്‍റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; 2 ഇരുൾ പ്രഭാതംപോലെയാകും. 1

18പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; 2 നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; 1

19നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; 2 പലരും നിന്‍റെ മമത അന്വേഷിക്കും. 1

20എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; 2 ശരണം അവർക്ക് പൊയ്പോകും; 2 പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”

← Job 10Read In The App, Free →Job 12 →

Study Job 11

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142