Job 12
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1
2“ഓഹോ, നിങ്ങൾ ആകുന്നു ജ്ഞാനികൾ! 2 നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. 1
3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; 2 നിങ്ങളേക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല; 2 ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്? 1
4ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ 2 എന്‍റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; 1 നീതിമാനും നിഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു. 1
5വിപത്ത് നിന്ദ്യം എന്നു സുഖിമാന്‍റെ വിചാരം; 2 കാൽ ഇടറുന്നവർക്കായി അത് ഒരുങ്ങിയിരിക്കുന്നു. 1
6പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു; 2 ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ് വസിക്കുന്നു; 2 അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു. 1
7“മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും; 2 ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും; 1
8അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും; 2 സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും. 1
9യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു 2 എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്? 1
10സകലജീവജന്തുക്കളുടെയും പ്രാണനും 2 സകലമനുഷ്യവർഗ്ഗത്തിന്‍റെയും ശ്വാസവും ദൈവത്തിന്‍റെ കയ്യിൽ ഇരിക്കുന്നു. 1
11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? 2 അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ? 1
12വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും 2 വയോധികന്മാരിൽ വിവേകവും ഉണ്ട്. 1
13“ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ, 2 ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്. 1
14യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; 2 അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല. 1
15അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു; 2 അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു. 1
16ദൈവത്തിന്‍റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്; 2 വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ. 1
17യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; 2 ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു. 1
18രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു; 2 അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു. 1
19യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; 2 ബലശാലികളെ തള്ളിയിട്ടുകളയുന്നു. 1
20യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു. 2 വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു. 1
21യഹോവ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുന്നു; 2 ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു. 1
22യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു; 2 അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു. 1
23യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു; 2 അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു. 1
24യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു; 2 വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു; 1
25അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; 2 യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.