Job · ബൈബിൾ (മലയാളം)

Job 19

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1

2“നിങ്ങൾ എത്ര നാൾ എന്‍റെ മനസ്സ് വ്യസനിപ്പിക്കുകയും 2 വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും? 1

3ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; 2 എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല. 1

4ഞാൻ തെറ്റിപ്പോയതു സത്യം എങ്കിൽ 2 എന്‍റെ തെറ്റ് എനിക്കു തന്നെ അറിയാം. 1

5നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച് 2 എന്‍റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ 1

6ദൈവം എന്നെ മറിച്ചുകളഞ്ഞ് 2 തന്‍റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ. 1

7അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല; 2 രക്ഷക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല. 1

8എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്‍റെ വഴി കെട്ടിയടച്ചു, 2 എന്‍റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു. 1

9എന്‍റെ തേജസ്സ് യഹോവ എന്‍റെ മേൽനിന്ന് ഉരിഞ്ഞെടുത്തു; 2 എന്‍റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു. 1

10അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു; 2 ഒരു വൃക്ഷത്തെപ്പോലെ എന്‍റെ പ്രത്യാശ പറിച്ചുകളഞ്ഞിരിക്കുന്നു. 1

11അവിടുന്ന് തന്‍റെ കോപം എന്‍റെ മേൽ ജ്വലിപ്പിച്ച് 2 എന്നെ തനിക്കു ശത്രുവായി എണ്ണുന്നു. 1

12അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; 2 അവർ എന്‍റെ നേരെ അവരുടെ വഴി നിരത്തുന്നു; 2 എന്‍റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു. 1

13“അവർ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; 2 എന്‍റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു. 1

14എന്‍റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി; 2 എന്‍റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു. 1

15എന്‍റെ വീട്ടിൽ വസിക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു; 2 ഞാൻ അവർക്ക് പരദേശിയായി തോന്നുന്നു. 1

16ഞാൻ എന്‍റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. 2 എന്‍റെ വായ്കൊണ്ട് ഞാൻ അവനോട് യാചിക്കേണ്ടിവരുന്നു. 1

17എന്‍റെ ശ്വാസം എന്‍റെ ഭാര്യയ്ക്ക് അസഹ്യവും 2 എന്‍റെ യാചന എന്‍റെ കൂടപ്പിറപ്പുകൾക്ക് + 19:17 കൂടപ്പിറപ്പുകൾക്ക് എന്‍റെ മക്കള്‍ അറപ്പും ആയിരിക്കുന്നു. 1

18കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു; 2 ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു. 1

19എന്‍റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു; 2 എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു. 1

20എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; 2 പല്ലിന്‍റെ മോണയോടെ മാത്രം ഞാൻ അവശേഷിച്ചിരിക്കുന്നു. 1

21സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നേണമേ, കൃപ തോന്നേണമേ; 2 ദൈവത്തിന്‍റെ കൈ എന്നെ തൊട്ടിരിക്കുന്നു. 1

22ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? 2 എന്‍റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്? 1

23“അയ്യോ എന്‍റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ, 2 ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു. 1

24അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് 2 പാറയിൽ സദാകാലത്തേക്ക് കൊത്തിവച്ചെങ്കിൽ കൊള്ളാമായിരുന്നു. 1

25എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും 2 അവിടുന്ന് ഒടുവിൽ പൊടിമേൽ നില്‍ക്കുമെന്നും + 19:25 പൊടിമേൽ നില്‍ക്കുമെന്നും പൊടി എന്നത് കൊണ്ടു ചിലര്‍ അര്‍ത്ഥമാക്കുന്നത് ശവക്കുഴി എന്നാണ്‌ എന്നാല്‍ കോടതിമുറിയിലെ സാക്ഷിവിസ്താരത്തോട് ബന്ധപ്പെട്ട ഒരു പദമായിട്ടാണ് മിക്ക വേദപഠിതാക്കളും പൊടിമേല്‍ നില്‍ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇയ്യോബ് 31:14, ആവര്‍ത്തനം 19:16, സങ്കീര്‍ത്തനം 12:5, യെശയ്യാവ് 19:21 നോക്കുക. ഞാൻ അറിയുന്നു. 1

26എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം 2 ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. 1

27ഞാൻ തന്നെ അവിടുത്തെ കാണും; 2 അന്യനല്ല, എന്‍റെ സ്വന്തകണ്ണ് അവിടുത്തെ കാണും; 2 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു. 1

28നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും 2 അതിന്‍റെ കാരണം അവനിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ 1

29വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്‍റെ ശിക്ഷയ്ക്ക് കാരണം; 2 ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ.”

← Job 18Read In The App, Free →Job 20 →

Study Job 19

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142