Job 15
1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: 1
2“ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? 2 അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ? 1
3അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും 2 ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ? 1
4എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു; 2 ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. 1
5നിന്‍റെ അകൃത്യം നിന്‍റെ വായെ പഠിപ്പിക്കുന്നു; 2 ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു. 1
6ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; 2 നിന്‍റെ അധരങ്ങൾ തന്നെ നിന്‍റെനേരെ സാക്ഷീകരിക്കുന്നു. 1
7“നീയോ ആദ്യം ജനിച്ച മനുഷ്യൻ? 2 പർവ്വതങ്ങൾക്കും മുമ്പേ നീ പിറന്നുവോ? 1
8നീ ദൈവത്തിന്‍റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ? 2 ജ്ഞാനം നിന്‍റെ അവകാശം ആണോ? 1
9ഞങ്ങൾക്കു അറിയാത്തതായി നിനക്കു എന്ത് അറിയാം? 2 ഞങ്ങൾക്കു മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്? 1
10ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; 2 നിന്‍റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ. 1
11ദൈവത്തിന്‍റെ ആശ്വാസങ്ങളും 2 സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ? 1
12നിന്‍റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? 2 നിന്‍റെ കണ്ണ് ജ്വലിക്കുന്നതെന്ത്? 1
13നീ ദൈവത്തിന്‍റെ നേരെ തിരിയുകയും 2 നിന്‍റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു. 1
14മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? 2 സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? 1
15തന്‍റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ; 2 സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല. 1
16പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി 2 വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? 1
17“ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; 2 ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം. 1
18ജ്ഞാനികൾ അവരുടെ പിതാക്കന്മാരോടു കേൾക്കുകയും 2 മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നെ. 1
19അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; 2 അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. 1
20ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; 2 ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ. 1
21ഭീകരശബ്ദം അവന്‍റെ ചെവിയിൽ മുഴങ്ങുന്നു; 2 സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്‍റെനേരെ വരുന്നു. 1
22അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല; 2 അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു. 1
23അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്നു ചോദിക്കുന്നു? 2 അന്ധകാരദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു. 1
24കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു; 2 പടക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു. 1
25അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി, 2 സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ. 1
26തന്‍റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി 2 അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്‍റെ നേരെ പാഞ്ഞുചെല്ലുന്നു. 1
27അവൻ തന്‍റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; 2 തന്‍റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു. 1
28അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ 2 കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. 1
29അവൻ ധനവാനാകുകയില്ല; 2 അവന്‍റെ സമ്പത്ത് നിലനില്‍ക്കുകയില്ല; 2 അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല. 1
30ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല; 2 അഗ്നിജ്വാല അവന്‍റെ കൊമ്പുകളെ ഉണക്കിക്കളയും; 2 തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും. 1
31അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അതു സ്വയവഞ്ചനയത്രേ; 2 അവന്‍റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും. 1
32അവന്‍റെ ദിവസം വരും മുമ്പേ അത് നിവൃത്തിയാകും; 2 അവന്‍റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല. 1
33മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്‍റെ പാകമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും. 2 ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. 1
34അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; 2 കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും. 1
35അവർ കഷ്ടത്തെ ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു; 2 അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.“