Job · ബൈബിൾ (മലയാളം)

Job 5

1“വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ? 2 നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? 1

2നീരസം ഭോഷനെ കൊല്ലുന്നു; 2 അസൂയ മൂഢനെ കൊല്ലുന്നു. 1

3മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു 2 ക്ഷണത്തിൽ അവന്‍റെ പാർപ്പിടത്തെ ഞാൻ ശപിച്ചു. 1

4അവന്‍റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; 2 അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു. 1

5അവന്‍റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; 2 മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; 2 അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു. 1

6അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; 2 കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല; 1

7തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ 2 മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു. 1

8“ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; 2 എന്‍റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു; 1

9അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും 2 അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. 1

10അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; 2 വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു. 1

11അവിടുന്ന് താണവരെ ഉയർത്തുന്നു; 2 ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു. 1

12അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; 2 അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല. 1

13അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; 2 വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു. 1

14പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; 2 ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു. 1

15അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും 2 ബലവാന്‍റെ കയ്യിൽനിന്നും രക്ഷിക്കുന്നു. 1

16അങ്ങനെ എളിയവനു പ്രത്യാശയുണ്ട്; 2 നീതികെട്ടവനോ വായ് പൊത്തുന്നു. 1

17“ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 2 സർവ്വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്. 1

18അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; 2 അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു. 1

19ആറു കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; 2 ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. 1

20ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും 2 യുദ്ധത്തിൽ വാളിന്‍റെ വെട്ടിൽനിന്നും വിടുവിക്കും. 1

21നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; 2 നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. 1

22നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; 2 കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല. 1

23വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും; 2 കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. 1

24നിന്‍റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും; 2 നിന്‍റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. 1

25നിന്‍റെ മക്കൾ അസംഖ്യമെന്നും 2 നിന്‍റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ അറിയും. 1

26തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ 2 നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. 1

27ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, 2 അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ടു ഗ്രഹിച്ചുകൊള്ളുക.“

← Job 4Read In The App, Free →Job 6 →

Study Job 5

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142