Job · ബൈബിൾ (മലയാളം)

Job 27

1ഇയ്യോബ് തുടർന്ന് പറഞ്ഞത്: 1

2“എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, 2 എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ - 1

3എന്‍റെ പ്രാണൻ മുഴുവനും എന്നിലും 2 ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ - 1

4എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല; 2 എന്‍റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. 1

5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; 2 മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല. 1

6എന്‍റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; 2 എന്‍റെ ഹൃദയം എന്‍റെ ആയുസ്സിന്‍റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല. 1

7“എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും 2 എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ. 1

8ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ 2 അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു? 1

9അവനു കഷ്ടത വരുമ്പോൾ 2 ദൈവം അവന്‍റെ നിലവിളി കേൾക്കുമോ? 1

10അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? 2 എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? 1

11ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; 2 സർവ്വശക്തന്‍റെ ഉദ്ദേശ്യം ഞാൻ മറച്ചുവയ്ക്കുകയില്ല. 1

12നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; 2 നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്? 1

13“ഇത് ദുർജ്ജനത്തിന് ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും 2 നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ. 1

14അവന്‍റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; 2 അവന്‍റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല. 1

15അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; 2 അവരുടെ വിധവമാർ + 27:15 അവരുടെ വിധവമാർ അവന്‍റെ വിധവമാർ വിലപിക്കുകയുമില്ല. 1

16“അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും 2 മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും 1

17അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; 2 കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. 1

18ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; 2 കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ. 1

19അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; 2 അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും. 1

20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; 2 രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു. 1

21കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; 2 അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു. 1

22ആ കാറ്റ് + 27:22 ആ കാറ്റ് ദൈവം നിർത്താതെ അവനെ എറിയുന്നു; 2 അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു. 1

23മനുഷ്യർ അവന്‍റെനേരെ കൈകൊട്ടും: 2 അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

← Job 26Read In The App, Free →Job 28 →

Study Job 27

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142