Job 38
1പിന്നീട് യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്: 1
2“അറിവില്ലാത്ത വാക്കുകളാൽ 2 ആലോചനയെ ഇരുളാക്കുന്ന ഇവനാര്‍? 1
3നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക; 2 ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക. 1
4“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? 2 നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക. 1
5അതിന്‍റെ അളവ് നിയമിച്ചവൻ ആര്‍? നീ അറിയുന്നുവോ? 2 അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍? 1
6അതിന്‍റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? 2 അല്ല, അതിന്‍റെ മൂലക്കല്ലിട്ടവൻ ആര്‍? 1
7പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും 2 ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ? 1
8“ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ 2 അതിനെ കതകുകളാൽ അടച്ചവൻ ആര്‍? 1
9അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും 2 കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; 1
10ഞാൻ അതിന് അതിര്‍ നിയമിച്ചു 2 കതകും ഓടാമ്പലും വച്ചു. 1
11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; 2 ഇവിടെ നിന്‍റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. 1
12“ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും 2 ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും 1
13നിന്‍റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും 2 അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ? 1
14അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു; 2 വസ്ത്രംപോലെ അതിലുള്ളതെല്ലാം വിളങ്ങിനില്‍ക്കുന്നു. 1
15ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; 2 ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. 1
16“നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? 2 ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? 1
17മരണത്തിന്‍റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? 2 അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? 1
18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? 2 ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക. 1
19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? 2 ഇരുളിന്‍റെ പാർപ്പിടവും എവിടെ? 1
20നിനക്കു അവയെ അവയുടെ അതിര്‍ വരെ കൊണ്ടുപോകാമോ? 2 അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? 1
21നീ അന്നേ ജനിച്ചിരുന്നുവല്ലോ; 2 നിനക്കു ആയുസ്സ് ഒട്ടും കുറവല്ലല്ലോ; 2 നീ അത് അറിയാതിരിക്കുമോ? 1
22“നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? 2 കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? 1
23ഞാൻ അവയെ കഷ്ടകാലത്തേക്കും 2 പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവച്ചിരിക്കുന്നു. 1
24വെളിച്ചം പിരിയുന്നതും 2 കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്? 1
25“മഴയ്ക്ക് ഒരു ചാലും 2 ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്‍? 1
26നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും 2 മഴ പെയ്യിക്കുന്നതാര്‍? 1
27തരിശും ശൂന്യവുമായ നിലത്തിന്‍റെ ദാഹം തീർക്കേണ്ടതിനും 2 ഇളമ്പുല്ല് മുളപ്പിക്കേണ്ടതിനും മഴ പെയ്യിക്കുന്നതാര്‍? 1
28“മഴയ്ക്ക് അപ്പനുണ്ടോ? 2 അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? 1
29ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? 2 ആകാശത്തിലെ മഞ്ഞ് ആര്‍ പ്രസവിക്കുന്നു? 1
30വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. 2 ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. 1
31“കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? 2 മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ? 1
32നിനക്കു രാശിചക്രത്തെ അതിന്‍റെ കാലത്തു പുറപ്പെടുവിക്കാമോ? 2 സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? 1
33ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? 2 അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ? 1
34“ജലപ്രവാഹം നിന്നെ മൂടേണ്ടതിനു 2 നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? 1
35“അടിയങ്ങൾ വിടകൊള്ളുന്നു” എന്നു നിന്നോട് പറഞ്ഞു 2 പുറപ്പെടുവാൻ തക്കവിധം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ? 1
36അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്‍? 2 മനസ്സിന് വിവേകം കൊടുത്തവൻ ആര്‍? 1
37ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ 2 കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും 1
38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്? 2 ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്‍? 1
39“സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും 2 അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും 1
40നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? 2 ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? 1
41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ 2 അതിന് തീറ്റ എത്തിച്ചു കൊടുക്കുന്നതാര്‍?