Job · ബൈബിൾ (മലയാളം)

Job 31

1“ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; 2 പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? 1

2എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും 2 ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്? 1

3നീതികെട്ടവന് അപായവും 2 ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ? 1

4എന്‍റെ വഴികൾ ദൈവം കാണുന്നില്ലയോ? 2 എന്‍റെ കാലടികളെല്ലാം എണ്ണുന്നില്ലയോ? 1

5“ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, 2 എന്‍റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ - 1

6ദൈവം എന്‍റെ പരമാർത്ഥത അറിയേണ്ടതിന് 2 ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ 1

7എന്‍റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, 2 എന്‍റെ ഹൃദയം എന്‍റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, 2 വല്ല കറയും എന്‍റെ കൈയ്ക്ക് പറ്റിയെങ്കിൽ, 1

8ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; 2 എന്‍റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ. 1

9“എന്‍റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, 2 കൂട്ടുകാരന്‍റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, 1

10എന്‍റെ ഭാര്യ മറ്റൊരുത്തനു മാവ് പൊടിക്കട്ടെ; 2 അന്യർ അവളുടെമേൽ പതുങ്ങട്ടെ. 1

11അത് മഹാപാതകമല്ലയോ, 2 ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ; 1

12അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; 2 അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും. 1

13“എന്‍റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് 2 ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, 1

14ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? 2 അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും? 1

15ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? 2 ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ? 1

16“ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, 2 വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, 1

17അനാഥന് കൊടുക്കാതെ 2 ഞാൻ തനിയെ എന്‍റെ ആഹാരം കഴിച്ചെങ്കിൽ - 1

18ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും 2 ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ 1

19ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ 2 ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട് 1

20അവന്‍റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, 2 എന്‍റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ, 1

21“പട്ടണവാതില്‍ക്കൽ എനിക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് 2 ഞാൻ അനാഥന്‍റെ നേരെ കയ്യോങ്ങിയെങ്കിൽ, 1

22എന്‍റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; 2 എന്‍റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ. 1

23ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; 2 അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി. 1

24“ഞാൻ പൊന്ന് എന്‍റെ ശരണമാക്കിയെങ്കിൽ, 2 തങ്കത്തോട് നീ എന്‍റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ, 1

25എന്‍റെ ധനം വളരെയായിരിക്കുകകൊണ്ടും 2 എന്‍റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ, 1

26“സൂര്യൻ ജ്വലിക്കുന്നതോ 2 ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട് 1

27എന്‍റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും 2 എന്‍റെ വായ് എന്‍റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ, 1

28അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രേ; 2 അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ. 1

29“എന്‍റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, 2 അവന്‍റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ - 1

30അവന്‍റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ 2 എന്‍റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല. 1

31“അവന്‍റെ മേശയിൽ നിന്ന് മാംസം തിന്ന് തൃപ്തി വരാത്തവർ ആര്‍? 2 എന്നിങ്ങനെ എന്‍റെ കൂടാരത്തിലെ ആളുകൾ പറഞ്ഞിട്ടില്ലേ? 1

32പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല; 2 വഴിപോക്കന് ഞാൻ എന്‍റെ വാതിൽ തുറന്നുകൊടുത്തു 1

33“ഞാൻ ആദാമിനെപ്പോലെ എന്‍റെ ലംഘനം മറച്ച് 2 എന്‍റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ, 1

34മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും 2 കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും 2 ഞാൻ വാതിലിനു പുറത്തിറങ്ങാതെ മിണ്ടാതിരുന്നിട്ടുണ്ടോ? 1

35“അയ്യോ, എന്‍റെ സങ്കടം കേൾക്കുന്നവൻ 2 ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു! 1 ഇതാ, എന്‍റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. 2 എന്‍റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! 1

36അത് ഞാൻ എന്‍റെ ചുമലിൽ വഹിക്കുമായിരുന്നു; 2 ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു. 1

37എന്‍റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും; 2 ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും. 1

38“എന്‍റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ 2 അതിന്‍റെ ഉഴവു ചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ, 1

39വിലകൊടുക്കാതെ ഞാൻ അതിന്‍റെ വിളവ് തിന്നുകയോ 2 അതിന്‍റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ, 1

40ഗോതമ്പിനു പകരം + 31:40 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. കാരമുള്ളും 2 യവത്തിനു പകരം കളയും മുളച്ചുവളരട്ടെ.” ഇയ്യോബിന്‍റെ വചനങ്ങൾ അവസാനിച്ചു.

← Job 30Read In The App, Free →Job 32 →

Study Job 31

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142