Job 29
1ഇയ്യോബ് പിന്നെയും പറഞ്ഞത്: 1
2“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ 2 ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ 2 ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 1
3അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു; 2 അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. 1
4എന്‍റെ കൂടാരത്തിന് ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരുന്നു; 2 സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും 1
5എന്‍റെ മക്കൾ എന്‍റെ ചുറ്റും ഇരിക്കുകയും ചെയ്ത 2 എന്‍റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 1
6അന്നു ഞാൻ എന്‍റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; 2 പാറ എനിക്ക് തൈലനദികളെ ഒഴുക്കിത്തന്നു. 1
7“ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. 2 വിശാലസ്ഥലത്ത് എന്‍റെ ഇരിപ്പിടം വയ്ക്കുമ്പോൾ 1
8യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; 2 വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും. 1
9പ്രഭുക്കന്മാർ സംസാരം നിർത്തി, 2 കൈകൊണ്ട് വായ് പൊത്തും. 1
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; 2 അവരുടെ നാവ് അണ്ണാക്കോടു പറ്റും. 1
11എന്‍റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; 2 എന്നെ കണ്ട കണ്ണ് എനിക്ക് സാക്ഷ്യം നല്കും. 1
12നിലവിളിച്ച എളിയവനെയും അനാഥനെയും 2 തുണയറ്റവനെയും ഞാൻ വിടുവിച്ചു. 1
13നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെ മേൽ വന്നു; 2 വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി. 1
14ഞാൻ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു; 2 എന്‍റെ ന്യായം + 29:14 ഉത്തരീയം - മേൽക്കുപ്പായംഉത്തരീയവും തലപ്പാവും പോലെയായിരുന്നു. 1
15ഞാൻ കുരുടന് കണ്ണും 2 മുടന്തന് കാലും ആയിരുന്നു. 1
16ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; 2 ഞാൻ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു. 1
17നീതികെട്ടവന്‍റെ അണപ്പല്ല് ഞാൻ തകർത്തു; 2 അവന്‍റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു. 1
18“എന്‍റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; 2 ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. 1
19എന്‍റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; 2 എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. 1
20എന്‍റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; 2 എന്‍റെ വില്ല് എന്‍റെ കയ്യിൽ പുതിയതായിരിക്കും എന്നു ഞാൻ പറഞ്ഞു. 1
21“മനുഷ്യർ കാത്തിരുന്ന് എന്‍റെ വാക്ക് കേൾക്കും; 2 എന്‍റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും. 1
22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; 2 എന്‍റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റു വീഴും. 1
23മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; 2 പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും. 1
24അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ 2 ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; 2 എന്‍റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 1
25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; 2 സൈന്യസമേതനായ രാജാവിനെപ്പോലെയും 2 ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.